പൊതുശ്മശാനത്തില്‍ തെരുവുനായ്ക്കളെ കുഴിച്ചിട്ടതില്‍ പരാതിയും പ്രതിഷേധവും

മലപ്പുറം വണ്ടൂരില്‍ 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ശ്മശാനം ഒഴിഞ്ഞ മൈതാനമായി കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നീളുന്ന വണ്ടൂരിലെ പൊതുശ്മശാനത്തില്‍ തെരുവുനായ്ക്കളെ കുഴിച്ചിട്ടതായി പരാതി.
ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച വാതക ശ്മശാനം വര്‍ഷം അഞ്ചു കഴിഞ്ഞിട്ടും പൊതുജനത്തിന് തുറന്നുകൊടുത്തിട്ടില്ല. 50 ലക്ഷം രൂപ ചിലവില്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയെങ്കിലും അധികൃതരുടെ അനാസ്ഥ കാരണമാണ് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കാത്തതെന്നാണ് ആരാപണം.
പഞ്ചായത്തിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് വാതകശ്മശാനം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്മശാനത്തിന്റെ രേഖകള്‍ ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതിനിടയിലാണ് തെരുവുനായക്കളെ ശ്മശാനത്തില്‍ കുഴിച്ചുമൂടിയെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.
https://www.facebook.com/Malayalivartha






















