സിസ്റ്റര്‍ ലൂസി കളപ്പുരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനകീയ കൂട്ടായ്മ

എറണാകുളം വഞ്ചി സ്‌ക്വയറില്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനകീയ കൂട്ടായ്മ. സമൂഹ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സഭ നീതിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. എഫ്‌സിസി സന്യാസി സഭ അച്ചടക്ക നടപടി സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എറണാകുളം വഞ്ചി സ്‌ക്വയറില്‍ പ്രതിഷേധ സംഗമം ഒരുക്കിയത്.
സിസ്റ്ററിനെതിരായ ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുക. കന്യാസ്ത്രീ ആകുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുക, ചര്‍ച്ച് ആക്‌ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. സഭയില്‍ തനിക്ക് മാത്രമല്ല മറ്റ് പലര്‍ക്കും നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും ചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് അത് തുറന്ന് പറയാനാകുന്നില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















