ജോളിക്ക് സയനൈഡ് നൽകിയത് പ്രജി കുമാർ മാത്രമല്ല ; മറ്റൊരാൾ വഴിയും സയനൈഡ് കിട്ടി ; പക്ഷേ അയാളെ കേന്ദ്രീക്കരിച്ച് അന്വേഷണം ഉണ്ടാകില്ല ; കാരണം ഇത്

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകാളാണ് കൂടത്തായി കൊലപാതക പരമ്പരയെ സംബന്ധിച്ച് പുറത്ത് വരുന്നത്. പ്രജി കുമാറിന് പുറമെ മറ്റൊരാൾ വഴിയും മാത്യു സയനൈഡ് തരപ്പെടുത്തി ജോളിക്ക് നൽകുകയുണ്ടായി . പക്ഷേ ഇയാൾ മരിച്ചതിനാൽ അന്വേഷണം ഉണ്ടാകില്ല എന്ന് പോലീസ് അറിയിച്ചു.
മാത്യുവിനെ കൂട്ടുപിടിച്ചായിരുന്നു സയനൈഡിനായി ജോളി ഒപ്പിച്ചത് . ജ്വല്ലറി ജീവനക്കാരൻ വിചാരിച്ചാൽ മാരക വിഷമായ സയനൈഡ് എളുപ്പത്തിൽ ലഭിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. . പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞ് മാത്യു സ്വർണ്ണപ്പണിക്കാരൻ പ്രജി കുമാറിൽ നിന്ന് സയനൈഡ് വാങ്ങി ജോളിക്ക് നൽകുകയായിരുന്നു. ഇതുപയോഗിച്ചാണ് ജോളി പലരെയും വക വരുത്തിയത്.
https://www.facebook.com/Malayalivartha






















