പവർ കട്ട് ഇനി ഇല്ല ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിച്ച് പിണറായി..! കോടികൾ ഇറക്കി മുഖ്യമന്ത്രി..വമ്പൻ സർപ്രൈസ്

സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍ രംഗത്ത്. പൊതുവിടങ്ങളിലെ പെരുമാറ്റത്തില്‍ നേതാക്കള്‍ക്ക് വലിയ ജാഗ്രതക്കുറവ് സംഭവിക്കുന്നുവെന്ന് പാര്‍ട്ടിയുടെ തിരുത്തല്‍ രേഖ ചൂണ്ടിക്കാട്ടിയപ്പോള്‍, പാര്‍ലമെന്ററി വ്യാമോഹത്തിന് യഥാര്‍ത്ഥ ഉത്തരവാദികള്‍ താഴെത്തട്ടിലുള്ള സഖാക്കളല്ല, മറിച്ച് സംസ്ഥാന നേതൃത്വമാണെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് നടക്കുന്ന യോഗം നേതൃത്വത്തിനെതിരെയുള്ള കുറ്റവിചാരണയായി മാറുന്ന കാഴ്ചയാണ് കാണാനായത്.
യോഗങ്ങളിലും മാധ്യമങ്ങളോട് ഇടപെടുമ്പോഴും ചില നേതാക്കള്‍ അങ്ങേയറ്റം ജാഗ്രതക്കുറവ് കാണിക്കുന്നുവെന്നാണ് സിപിഎം രേഖയിലെ പ്രധാന വിമര്‍ശനം. തങ്ങള്‍ പറയുന്ന വാക്കുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന അടിസ്ഥാനപരമായ ബോധം പോലും പലപ്പോഴും നേതാക്കള്‍ മറക്കുന്നു. അതുകൊണ്ടുതന്നെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ അനിവാര്യമാണെന്നും പൊതുയോഗങ്ങളില്‍ സംസാരിക്കുന്നതിന്റെ ശൈലി മാറ്റണമെന്നും രേഖയില്‍ കര്‍ശനമായി ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ രേഖയിലെ ഈ വിമര്‍ശനങ്ങളെ പ്രതിരോധിച്ചുകൊണ്ട്, പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവം തന്നെ നഷ്ടപ്പെട്ടുവെന്നാണ് പ്രതിനിധികള്‍ തിരിച്ചടിച്ചത്. ഒരു വിപ്ലവപാര്‍ട്ടി എന്ന സങ്കല്പം തന്നെ സിപിഎം കളഞ്ഞുകുളിച്ചുവെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തിച്ചത് പൂര്‍ണ്ണമായും പാര്‍ലമെന്ററി വ്യാമോഹത്തോടെയായിരുന്നുവെന്നും, മൂന്നാമതും ഒരു തുടര്‍ഭരണം ഉറപ്പാക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിക്കുന്നതില്‍ കണ്ണൂര്‍ ഘടകമാണ് ഏറ്റവും മുന്നില്‍ നിന്നത്. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം തുടക്കത്തില്‍ തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും അപ്രതീക്ഷിത തോല്‍വിയില്‍ മുറിവേറ്റ കണ്ണൂരിലെ നേതാക്കള്‍ തയ്യാറായില്ല. പാര്‍ലമെന്ററി വ്യാമോഹം ബാധിച്ചിരിക്കുന്നത് സംസ്ഥാന നേതൃത്വത്തിനാണെന്ന് അവര്‍ തുറന്നടിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് തരാതരം പോലെ മാറ്റിമറിച്ചുവെന്ന് അവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പല നിര്‍ണായക തീരുമാനങ്ങളും താഴെത്തട്ടില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ് എടുത്തതെന്നും കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ ആഞ്ഞടിച്ചു. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാനദണ്ഡങ്ങളെ നേതൃത്വം ബലികഴിച്ചുവെന്ന കടുത്ത ആരോപണമാണ് കണ്ണൂര്‍ ഘടകം ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha



























