കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ട് പേര്‍; മാത്യുവാണ് രണ്ട് പേരില്‍ നിന്ന് സയനൈഡ് വാങ്ങി നല്‍കിയത്; ഒരാള്‍ ജീവിച്ചിരുപ്പില്ല; ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും; ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലും സംശയങ്ങള്‍

കൂടത്തായി കൊലക്കേസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ മുഖ്യപ്രതി ജോളിക്ക് രണ്ട് പേര്‍ സയനൈഡ് നല്‍കിയെന്നാണ് കണ്ടെത്തല്‍. ബന്ധുവും ജ്വല്ലറി ജീവനക്കാരനുമായ മാത്യുവാണ് രണ്ട് പേരില്‍ നിന്ന് സയനൈഡ് വാങ്ങി നല്‍കിയത്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന പ്രജുകുമാറിനെ കൂടാതെ മറ്റൊരാളില്‍ നിന്നും സയനൈഡ് വാങ്ങി നല്‍കി. രണ്ടാമത്തെയാള്‍ ജീവിച്ചിരുപ്പില്ല. അതിനാല്‍ ആ വ്യക്തിയെക്കുറിച്ച് കുടുതല്‍ അന്വേഷണം ഉണ്ടാകാനിടയില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അതിനിടെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനകളുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലെ സംശയങ്ങളാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ജോളിയെ പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തതിന് പിന്നാലെ ഷാജുവിനെയും പിതാവ് സഖറിയാസിനെയും ചോദ്യം ചെയ്തിരുന്നു. ഇരുവരും നല്‍കിയ മൊഴികളിലെ സംശയം ദുരീകരിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ജോളിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും പോലീസ് പരിശോധിക്കുന്നുണ്ട്. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് താമരശേരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. സിലിയെ കൊലപ്പെടുത്താന്‍ ജോളി മൂന്ന് തവണ ശ്രമി്ചചു. ഇത് ഷാജുവിനും അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ജോളിയുടെയും ഷാജുവിന്റെയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തി അതിലൂടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വടകരയില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ഡി.ജി.പി ജോളിയെ നേരിട്ട് ചോദ്യം ചെയ്ത ശേഷമാണ് മടങ്ങിയത്. പോലീസിന് വെല്ലുവിളി നിറഞ്ഞ കേസാണ് കൂടത്തായി കൂട്ടക്കൊലക്കേസെന്ന് ഡി.ജി.പി പറഞ്ഞു.
https://www.facebook.com/Malayalivartha






















