പിഡിപി കേന്ദ്രകമ്മിറ്റിയംഗത്തിന്റെ കാര്‍ കത്തിച്ച നിലയില്‍

പിഡിപി കേന്ദ്രകമ്മിറ്റിയംഗത്തിന്റെ കാര്‍ കത്തിയ നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം പാച്ചിറ എസ്.എന്‍. മന്‍സിലില്‍ പാച്ചിറ സലാഹുദീന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഹോണ്ട് അമേസ് കാറാണ് കത്തിയത്. നൈറ്റ് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ പിഡിപി അനുഭാവിയായ യുവാവാണ് റോഡരികിലെ വീട്ടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കത്തുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് സലാഹുദീനെ ഫോണില്‍ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. ഈ സമയം സലാഹുദീനു പുറമെ ഭാര്യ നസീറയും മക്കളായ ഷബാനയും സൈഹനും വീട്ടിലുണ്ടായിരുന്നു.
വീടിന്റെ മുന്‍ഭാഗത്ത് തീപടരുന്നതു കണ്ട ഇവര്‍ പിന്‍ഭാഗത്തെ വാതിലിലൂടെ പുറത്തിറങ്ങിയശേഷം സമീപവാസികളുടെ സഹായത്തോടെ തീയണച്ചു. മംഗലപുരം പോലീസ് സ്റ്റേഷനില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ ഡിവൈഎസ്പിയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























