റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നു... ഷാജുവിന്റെ ഭാര്യ സിലിയെ കൊല്ലാന്‍ ശ്രമിച്ചത് മൂന്നുതവണ!! കൊലകള്‍ നടത്തിയത് ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്ന്; കൂടത്തായി കൊലപാതകക്കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍

ദിവസങ്ങള്‍ കഴിയും തോറും പോലീസിനെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പ്രതി ജോളി വെളിപ്പെടുത്തി കൊണ്ടിരിക്കുന്നത്. ജോളിയുടെ പുതിയ മൊഴിയാണ് പോലീസിനെ ഞെട്ടിച്ചിരിക്കുന്നത്. കൂടത്തായി കൊലപാതകക്കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്. തന്റെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നല്‍കി. അതേസമയം, മൂന്നുതവണ ഷാജുവിന്റെ ഭാര്യ സിലിയെ കൊല്ലാന്‍ ശ്രമിച്ചതായും ജോളി പറഞ്ഞു. മൂന്നാം തവണ രണ്ടുപ്രാവശ്യമാണ് സയനൈഡ് കൊടുത്തതെന്നും ജോളി വെളിപ്പെടുത്തി. ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ കൊലകള്‍ നടത്തിയതെന്നും ജോളി സമ്മതിച്ചു. കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാന്‍ ജോളി ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.
കല്ലറ തുറന്ന് പരിശോധന നടത്തിയാല്‍ ആത്മാക്കള്‍ക്ക് പ്രശ്നമുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്കിടയില്‍ ജോലി പ്രചരിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറല്‍ എസ്.പി. കെ.ജി സൈമണ്‍ പറഞ്ഞു. അതേസമയം, കേസില്‍ അന്വേഷണം നടത്താന്‍ എസ്‍.പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം ഇന്നെത്തും. ഫോന്‍ന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘമാണ് ഇത്. ഇവരുടെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. കേസില്‍ മുഖ്യപ്രതിയായ ജോളിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha






















