Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ സിലിയുടെ സഹോദരി അടുക്കളയിലെത്തിയുടൻ പിന്നാലെ ജോളിയും കടന്നുകൂടി... പുലിക്കയത്തെ വീട്ടില്‍ ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെ അരങ്ങേറിയത് തന്ത്ര ശാലിയായ കൊലയാളിയുടെ അതിബുദ്ധി... സിലിയുടെ മകള്‍ ഒന്നര വയസുകാരി ആല്‍ഫൈന്റെ കൊലപാതകത്തില്‍ നിര്‍ണായകമായി ദൃക്‌സാക്ഷി മൊഴി

13 OCTOBER 2019 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം; നിർണ്ണായക യോഗം നടന്നു; മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു

വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...

എം.ഡി.എം.എ മൊത്തക്കച്ചവട ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍

കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...

രണ്ടാംഭര്‍ത്താവ്‌ ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതകത്തിലും പങ്കുണ്ടെന്നു കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി സമ്മതിച്ചതായി സൂചന. താന്‍ സയനൈഡ്‌ പുരട്ടിവച്ച ബ്രഡ്‌ ഷാജുവിന്റെ സഹോദരി കുഞ്ഞിന്‌ എടുത്തുകൊടുത്തെന്നാണു ജോളിയുടെ മൊഴി. ഇന്നലെ രാവിലെ മുതല്‍ വൈകിട്ടുവരെ ജോളിയെ പോലീസ്‌ കസ്‌റ്റഡിയില്‍ ചോദ്യംചെയ്‌തു. വടകര എസ്‌.പി. ഓഫീസില്‍ എത്തിയ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയും ചോദ്യംചെയ്യലില്‍ പങ്കെടുത്തു. കസ്‌റ്റഡി കാലാവധി തീരുന്നതിനു മുമ്ബ്‌ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണു പോലീസ്‌. ആല്‍ഫൈന് കഴിക്കാനുള്ള ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കി ജോളി ഷാജുവിന്റെ സഹോദരിയുടെ കൈയില്‍ കൊടുക്കുന്നത് കണ്ടുവെന്നാണ് മൊഴി. പുലിക്കയത്തെ വീട്ടില്‍ ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെയാണ് ഭക്ഷണം നല്‍കുന്നത് കണ്ടെതെന്ന് മൊഴിയില്‍ വ്യക്തമാക്കുന്നു.

വീട്ടില്‍ അന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയത്. ഇതുവച്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു. ആ കാലത്ത് പതിവായി സയനൈഡ് സൂക്ഷിച്ചിരുന്നത് ഹാന്‍ഡ് ബാഗിലായിരുന്നെന്ന് ജോളി മൊഴി നല്‍കി. മുറ്റത്തെ പന്തലില്‍ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന സിലി, വീടിനകത്തായിരുന്ന കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഷാജുവിന്റെ സഹോദരിയെ വിളിച്ചേല്‍പ്പിച്ചു. ഇതുകേട്ട ജോളി അടുക്കളയിലെത്തി ബ്രഡില്‍ സയനൈഡ് ചേര്‍ത്ത് ഇവര്‍ക്കു നല്‍കുകയായിരുന്നു. വിഷമാണെന്ന് അറിയാതെ ഷാജുവിന്റെ സഹോദരി ബ്രെഡ് ഇറച്ചിക്കറിയില്‍ മുക്കി കുഞ്ഞിന് നല്‍കുകയും ചെയ്തു. സഹോദരിയുടെ മടിയിലിരുത്തിയാണ് കുട്ടിക്ക് ഭക്ഷണം കൊടുത്തത്.

ബ്രഡ് കഴിച്ച്‌ രണ്ട് സെക്കന്‍ഡിനുള്ളില്‍ കുട്ടിയുടെ കണ്ണ് പിറകിലേക്കു മറിയുന്നതും സഹോദരിയുടെ മടിയില്‍ നിന്നു കുട്ടി വീഴുന്നതും കണ്ടുവെന്നും മൊഴിയിലുണ്ട്. ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയല്‍വാസിയായ സ്ത്രീയും ജോലിക്കാരിയുമാണ് ഈ സമയം അടുക്കളയില്‍ ഉണ്ടായിരുന്നതെന്നും മൊഴിയില്‍ പറയുന്നു. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് വാഹനം പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഷാജുവിന്റെ പിതാവ് സക്കറിയാസിനെ കൂട്ടി ജോളി മറ്റൊരു വാഹനത്തില്‍ പുറപ്പെട്ടു.കുഞ്ഞിന് നല്‍കിയ ഭക്ഷണത്തിന്റെ ബാക്കി പിന്നീട് ആരും കണ്ടിട്ടില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, ജോളി വിരുന്നിനിടെ പുറത്തെ പന്തലില്‍ നില്‍ക്കുന്നത് കണ്ടിരുന്നെന്നും അകത്തേക്ക് വന്നിട്ടില്ലെന്നുമാണ് ഷാജു കഴിഞ്ഞ ദിവസം പറഞ്ഞത്. കേസ് തെളിയിക്കുന്നതില്‍ ഈ ദൃക്‌സാക്ഷി മൊഴി പോലീസിനു വലിയ പിന്തുണയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം; നിർണ്ണായക യോഗം നടന്നു; മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു  (12 minutes ago)

വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം  (15 minutes ago)

പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; ഉയർന്ന വിലയിൽ വൈദ്യുതി വാങ്ങും  (21 minutes ago)

പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...  (27 minutes ago)

എം.ഡി.എം.എ മൊത്തക്കച്ചവട ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍  (32 minutes ago)

കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...  (38 minutes ago)

ബുധനാഴ്ച വരെ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (43 minutes ago)

ചെക്ക് കേസില്‍ അയോഗ്യതാ നീക്കത്തിനെതിരായ ഹര്‍ജിയില്‍ മാണി സി. കാപ്പന് നോട്ടീസ്  (51 minutes ago)

എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...  (56 minutes ago)

ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' ഒക്ടോബര്‍ 2 മുതല്‍ തിയേറ്ററുകളില്‍  (59 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ ഡാന്‍സ് മെറ്റ നീക്കം ചെയ്തു: വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി  (1 hour ago)

വൈറലായ വിവാദ എഐ ഡാൻസ് വീഡിയോ  (1 hour ago)

കുടയെടുത്തോളൂ, മഴ കനക്കും  (1 hour ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (1 hour ago)

Malayali Vartha Recommends