Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

എല്ലാത്തിനും കാരണം അതാണ്... കൂടോത്രത്തിനെതിരെ പരാതിപ്പെടാന്‍ കഴിയാത്തതിനാല്‍ സയനൈഡിന് മുമ്പേ ജോളി കൊണ്ടു നടന്നു; സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന് പ്രയോഗിച്ച ദുര്‍മന്ത്രവാദം എതിരാളികളെ നേരിടുന്നതിനും ഉപയോഗിച്ചു; ജോളിക്ക് വിവാഹത്തിനു മുന്‍പേ ജ്യോത്സ്യനുമായി ബന്ധമെന്ന് ക്രൈംബ്രാഞ്ച്

13 OCTOBER 2019 02:34 PM IST
മലയാളി വാര്‍ത്ത

കൂടത്തായി ആക്രമണ പരമ്പരയില്‍ കൂടോത്രവും പ്രയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സയനൈഡിന് മുമ്പ് ജോളി കൊണ്ടു നടന്ന ആയുധമായിരുന്നു ദുര്‍മന്ത്രവാദം. ആള്‍ക്കാരെ തന്റെ ഇഷ്ടത്തിനനുസരിച്ച് നിര്‍ത്തുന്നതിനും എതിരാളികളെ വക വരുത്തുന്നതിനും എല്ലാം കൂടോത്രം ഉപയോഗിച്ചു. കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തില്‍ ജോളി വന്നു കയറുന്നതിന് മുമ്പ് തന്നെ കൂടോത്രവും കൂട്ടുപിടിച്ചിരുന്നു. എല്ലാത്തിനും കാരണം സമ്പത്തിനോടുള്ള ജോളിയുടെ അമിത സ്‌നേഹമാണ്.

ജോളിക്ക് ജ്യോത്സ്യനുമായി വിവാഹത്തിനു മുന്‍പേ ബന്ധമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് ദുര്‍മന്ത്രവാദം നടത്താന്‍ ജോളിയെ സഹായിച്ചിരുന്നത് ഇടുക്കി കട്ടപ്പനയിലെ ജ്യോതിഷരത്‌നം രാധാകൃഷ്ണന്‍ ആയിരുന്നു. ജ്യോത്സ്യനെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ജ്യോത്സ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുമെന്നാണ് അറിയുന്നത്. ധനമോഹിയും, ആഡംബര ജീവിതവും ഇഷ്ടപ്പെടുന്ന ജോളി ആര്‍ഭാട ജീവിതം തുടരുന്നതിന് തനിക്ക് തടസമായി നിന്നവരെ ഇല്ലായ്മ ചെയ്യുന്നതിന് ജ്യോത്സ്യന്റെ കരങ്ങളുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഇടയ്ക്ക് ഒളിവില്‍പോയ ജ്യോത്സ്യന്‍ വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്.

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. പുതിയ വിവരങ്ങള്‍ ദുരൂഹതയുടെ ചുരുളുകള്‍ അഴിക്കുന്നതിനൊപ്പം പുതിയ സംശയങ്ങള്‍ക്കും അമ്പരപ്പുകള്‍ക്കും വഴി തുറക്കുകയാണ്. കൊലപാതക കഥയിലേക്ക് പുതിയ കഥാപാത്രങ്ങളും പ്രവേശിക്കുന്നു. 6 പേരെ പല കാലങ്ങളായി കൊലപ്പെടുത്താന്‍ ജോളിക്ക് പലരുടേയും സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് കരുതുന്നത്.

രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിഎസ്എന്‍എല്‍ ജീവനക്കാരനും അടക്കമുളളവര്‍ പോലീസ് സംശയിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. പലര്‍ക്കെതിരെയും ജോളി ഇതിനകം പോലീസിന് മൊഴി നല്‍കിയിട്ടുളളതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ചോദ്യം ചെയ്യലിനിടെ ജോളി തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്.

സ്വത്തിന് വേണ്ടിയുളള ആര്‍ത്തിയും പകയും അടക്കം ഓരോ കൊലപാതകങ്ങള്‍ക്ക് പിന്നിലും ജോളിക്ക് കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ജോളി സയനൈഡ് നല്‍കി കൊലപ്പെടുത്തിയ 6 പേരില്‍ മൂന്ന് പേര്‍ സ്ത്രീകളും മൂന്ന് പേര്ഡ പുരുഷന്മാരും ആയിരുന്നു. അതിലൊന്ന് പത്ത് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞായിരുന്നു. പല കാലങ്ങളായി നടത്തിയ കൊലപാതകങ്ങള്‍ക്ക് ശേഷം ഇപ്പോഴേങ്കെിലും പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ഇനിയും പലരും കൊല്ലപ്പെടുമായിരുന്നു എന്നാണ് ബന്ധുക്കള്‍ തന്നെ ആരോപിക്കുന്നത്.

തനിക്ക് പെണ്‍കുട്ടികളോട് വെറുപ്പാണ് എന്നാണ് ചോദ്യം ചെയ്യലിനിടെ ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിലെ ചില പെണ്‍കുട്ടികളെ ഇല്ലാതാക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ജോളി പോലീസിനോട് സമ്മതിച്ചാതായി റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സഹോദരിയായ രഞ്ജിയുടെ മകളെ കൊലപ്പെടുത്താന്‍ താന്‍ ശ്രമം നടത്തിയതായും ജോളി സമ്മതിച്ചതായി വിവരമുണ്ട്. പെണ്‍കുട്ടിയുടെ വായയില്‍ നിന്ന് നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഈ കുട്ടി രക്ഷപ്പെടുകയായിരുന്നു. ജോളി ഒന്നിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends