സ്ഥലം വിറ്റുകിട്ടിയ ലക്ഷങ്ങൾ തട്ടിയെടുത്തശേഷം കൂടത്തായി പൊന്നാമറ്റം ടോം തോമസിനെ വധിക്കാൻ പ്ലാനിട്ടു... റോയ് തോമസിന് പണം വിനിയോഗിക്കുന്നതില്‍ സൂക്ഷ്‌മതയില്ലെന്ന് പറഞ്ഞ് തന്ത്രപരമായി വന്‍ തുക അക്കൗണ്ടിലെത്തിച്ചു; കേസിലെ രണ്ടാംപ്രതി മാത്യുവുമായി ചേര്‍ന്ന് പലര്‍ക്കും പലിശയ്‌ക്ക് നല്‍കിയിരുന്നതായി പൊലീസ് കസ്‌റ്റഡിയിലുള്ള ജോളിയുടെ മൊഴി

കൂടത്തായി കൊലപാതക കേസില്‍ പോലീസിന് ആവശ്യമുള്ളതെല്ലാം കിട്ടികഴിഞ്ഞെന്ന് റൂറല്‍ എസ്പി സൈമണ്‍. ജോളി ബി.കോം പോലും പാസായിട്ടില്ലെന്നും, അങ്ങനെയുള്ള സ്ത്രീയാണ് എന്‍ഐടി പ്രൊഫസറെന്ന് പറഞ്ഞ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൂടത്തായി പൊന്നാമറ്റം ടോം തോമസിനെ വധിക്കും മുമ്ബ് ജോളി പണം തട്ടിയെടുത്തതായി സംശയം. ടോം തോമസിന്റെ പേരിലുണ്ടായിരുന്ന ഭൂമി വിറ്റപ്പോള്‍ ലഭിച്ച പണവും ജോളിക്കാണ് നല്‍കിയത്. 2005ലാണ് ടോം തോമസ് സ്ഥലം വിറ്റത്. ഇതുവഴി ലഭിച്ച 16 ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. മകന്‍ റോയ് തോമസിന് പണം വിനിയോഗിക്കുന്നതില്‍ സൂക്ഷ്‌മതയില്ലെന്ന് പറഞ്ഞാണ് ജോളി പണം തന്റെ അക്കൗണ്ടിലേക്കാക്കിയത്.
ഈ പണം കേസിലെ രണ്ടാംപ്രതി മാത്യുവുമായി ചേര്‍ന്ന് പലര്‍ക്കും പലിശയ്‌ക്ക് നല്‍കിയിരുന്നതായി പൊലീസ് കസ്‌റ്റഡിയിലുള്ള ജോളി മൊഴി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ എഇഒ ആയി വിരമിച്ച ടോം തോമസിന്റെ ശമ്ബളം, സര്‍വീസില്‍നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ തുക, പെന്‍ഷന്‍ എന്നിവയൊന്നും മരണശേഷം അക്കൗണ്ടില്‍ ഇല്ലായിരുന്നു. ആകെ 18,000 രൂപയാണ് മരണശേഷം ബാങ്കിലുണ്ടായിരുന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. ടോം തോമസിന്റെ മകള്‍ റെഞ്ചിക്ക് നല്‍കാനായി അഞ്ച് ലക്ഷം രൂപയും 65 പവന്‍ സ്വര്‍ണവും മാറ്റിവച്ചിരുന്നു. ഇതില്‍ ഒരുഭാഗം സ്വര്‍ണം കാണാതായതും പൊന്നാമറ്റം കുടുംബത്തില്‍ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha






















