ഈച്ചപോലും അറിയാതെ പൊന്നാമറ്റത്ത് രഹസ്യക്യാമറ...ഒപ്പിയെടുത്തത് ജോളിയുടെ നിരവധി രഹസ്യ വിവരങ്ങൾ

കൂടത്തായി കൊലപാതക പരമ്പരയിൽ ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നേ എന്ന കണക്കിലിലേക്കാണ് പോളിസിന്റെ നിർണായക നീക്കങ്ങൾ അരങ്ങേറുന്നത്. ഏറ്റവും ഒടുവിൽ പുറത്തേക്ക് വരുന്ന അതുതന്നെയാണ്. കൂടത്തായിലെ ദുരൂഹമരണ പരമ്ബര നടന്ന പൊന്നാമറ്റം വീടിനു സമീപം ഒരു ഈച്ച പോലും അറിയാതെ പൊലീസ് രഹസ്യ കാമറ സ്ഥാപിച്ചിരുന്നു. അതോടൊപ്പം തന്നെ സ്ഥാപിച്ച ആ ക്യാമറ ഒപ്പിയെടുത്തിരിയ്ക്കുന്നത് ജോളിയുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങള്‍ ആണെന്ന വെളിപ്പെടുത്തലും ഇത്തരം സാഹചര്യത്തിൽ നിർണായകമാകും എന്നാണ് വെളിപ്പെടുത്തുന്നത്.
കൂടത്തായി കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതോടെ ആദ്യം ചെയ്തതു ജോളി താമസിക്കുന്ന പൊന്നാമറ്റം വീട്ടില്‍ ആരൊക്കെ വന്നു പോകുന്നുവെന്ന് അറിയുന്നതിനുള്ള ശ്രമമാണ് നടത്തയിവന്നത്. ആയതിനാൽത്തന്നെ ഇതിനായി പൊന്നാമറ്റം വീടിന്റെ പരിസരത്ത് അതിവിദഗ്ധമായാണ് അന്വേഷണ സംഘം സിസിടിവി ക്യാമറ സ്ഥാപിച്ചത് . ഇക്കാര്യം വീട്ടുകാരും നാട്ടുകാരും അറിഞ്ഞില്ല എന്നതും ഏവരെയും ആശ്ചര്യപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ഈ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ക്യാമറ ദൃശ്യത്തിലൂടെ പൊലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്. എന്നാൽ എന്തൊക്കെയാണ് എന്നത് പോലീസ്ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, കൂടത്തായി കൊലക്കേസില്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ വിദേശത്ത് ഫൊറന്‍സിക് പരിശോധന നടത്തൂവെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുകയുണ്ടായി. സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധനകളുമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായി മാറുന്നത്. ഓരോ ടെസ്റ്റുകളും എവിടെ നടത്തണം എന്നത് ഫൊറന്‍സിക് വിദഗ്ധരുടെ തീരുമാനത്തിനു വിടുമെന്നാണ് ബെഹ്‌റ വ്യക്തമാക്കിയത്.
6 കേസുകളും പ്രത്യേകം അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതിലൂടെ കൂടുതൽ തെളിവുകൾ കണ്ടെത്തനാകും എന്നാണ് വിശ്വസിക്കുന്നത്. അതോടൊപ്പം തന്നെ 17 വര്‍ഷം മുന്‍പ് തുടങ്ങിയ കൊലപാതക പരമ്ബര അന്വേഷിക്കുന്നതു കേരള പൊലീസിന് ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. അന്വേഷണം തൃപ്തികരമായി നീങ്ങുന്നു. സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















