കണക്കിനെ തോല്‍പ്പിച്ച് 700 കുട്ടിക്കുറുമ്പുകള്‍, 11 മിനിറ്റില്‍ 18 സെക്ഷനുകളിലായി 120 ഗണിതശാസ്ത്ര പ്രശ്‌നങ്ങളുടെ ഉത്തരമാണ് പുഷ്പം പോലെ കണ്ടെത്തിയത്

700 കുട്ടിക്കുറുമ്പുകളുടെ മന:ശക്തിക്കും ബുദ്ധിശക്തിക്കും മുമ്പില്‍ കണക്ക് പോലും തോറ്റ് പോയി. 11 മിനിറ്റില്‍ 18 സെക്ഷനുകളിലായി 120 ഗണിതശാസ്ത്ര പ്രശ്‌നങ്ങളുടെ ഉത്തരമാണ് പുഷ്പം പോലെ കണ്ടെത്തിയത്. കുട്ടികളുടെ മാനസിക ശക്തിയും കഴിവും വളര്‍ത്തുന്ന ഗണിതശാസ്ത്ര മത്സരം ഇന്നലെ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടന്നത്. ദേശീയ, അന്താരാഷ്ട്ര ഗണിതശാസ്ത്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പരിശീലനം നേടിയ, തിരുവനന്തപുരം കൊല്ലം ജില്ലകളിലെ കുട്ടികളാണ് പങ്കെടുത്തത്. എസ്.ഐ.പി അക്കാദമിയാണ് ഇവര്‍ക്ക് പരിശീലനം നല്‍കി മത്സരം സംഘടിപ്പിച്ചത്. മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.പി അക്കാമദി എംഡി ദിനേശ് വിക്ടര്‍, റീജണല്‍ ഹെഡ് സിബി ശേഖര്‍, ഡെവലപ്പ്മെന്റ് മാനേജര്‍ മാത്യൂ ജയിംസ്, കേരളാ മേധാവി, കെ.ടി പ്രശാന്ത്, ഏര്യാ മേധാവി അനീഷ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
വിവിധ സെക്ഷനുകളിലായി ക്ഷേത്ര കൈലാസ്, സുരാജ് എസ്, ദേവാനന്ദന്‍ എ.എസ്, മാധവ് എ, ദേവി നന്ദന എസ്, നികിത ഡി, സെര്‍വിന്‍ പോള്‍, ഏകരഥ് സുജിത്, സഹസ്രാദ്, ധാര്‍മിക്, ആകാശ്. എശ്, നോവ, ജീവന്‍ .ബി, പാര്‍വതി ചന്ദ്ര, അഭിരാം അനൂപ്, വിവേക് എസ് എന്നീ 16 കുട്ടികള്‍ ചാമ്പന്‍മാരായി. . ഇവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. കുട്ടികളുടെ ഏകാഗ്രത, സാങ്കല്‍പ്പിക ശക്തി, ഓര്‍മശക്തി, വേഗത്തില്‍ ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് എന്നിവ കാര്യക്ഷമമാക്കാനും മാനസിക പിരിമുറുക്കം ഒഴിവാക്കി ഉല്ലാസത്തോടെ പഠിക്കാനും അതുവഴി അവരെ ആത്മവിശ്വാസമുള്ളവരായി വളര്‍ത്തിയെടുക്കുന്നതിനാണ് ഇത്തരം ഗണിതശാത്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha






















