ഇരകളെല്ലാം കോഴഞ്ചേരിക്കാർ; കുടുംബ വേരുകൾ തേടി ജോളി അവിടെയുമെത്തി

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ നിർണായക വിവരങ്ങൾ ദിനംപ്രതി പുതിയ വഴിത്തിരിസിലേക്കാണ് കൊണ്ടെത്തിക്കുന്നത്. കൂടത്തായിയില്‍ ജോളി കൊലപ്പെടുത്തിയത് കോഴഞ്ചേരിക്കാരെ എന്ന നിഗമനത്തിലേക്കാണ് പോലീസ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ എത്തിനിൽക്കുന്നത്. ജോലി കിട്ടിയതിനെത്തുടര്‍ന്ന് നാലുപതിറ്റാണ്ടു മുമ്പാണ് അയിരൂര്‍ മുക്കുഴി മഞ്ചാടി വീട്ടില്‍നിന്ന് അന്നമ്മയുടെ കുടുംബം കൂടത്തായിയിലേക്കു ചേക്കേറിപാർക്കാൻ തുടങ്ങിയത്.
അതിനുശേഷം ടി.ടി.സി. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ സഭയുടെ വക സ്‌കൂളില്‍ ജോലി ലഭിച്ച അന്നമ്മ അധ്യാപികയായി കൂടത്തായിയിലേക്കു പോവുകയായിരുന്നു. അവിടെയെത്തി വിദ്യാഭ്യാസ വകുപ്പില്‍ ജോലിയുള്ള ടോം തോമസിനെ വിവാഹം കഴിച്ചതോടെ സഹോദരങ്ങളെയും ഇവര്‍ അവിടേക്കു കൊണ്ടുപോവുകയാണ് ഉണ്ടായത്. അങ്ങനെയാണു മാത്യുവും അവിടെയെത്തുന്നത്. കൂടത്തായിയിലെ ആദ്യം മരണപ്പെട്ട അന്നമ്മയുടെ മകനാണു മരിച്ച റോയി. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന്റെ രണ്ടു വയസുള്ള മകന്‍ ആല്‍ഫിനും ഈ കുടുംബാംഗമാണ് എന്നതും വ്യക്തമാണ്.
അതോടൊപ്പം തന്നെ അയിരൂര്‍, കുമ്പളന്താനം, മുക്കുഴി സ്‌കൂളുകളില്‍ വിദ്യാഭ്യാസം നേടിയ ശേഷമാണു മഞ്ചാടി കുടുംബക്കാര്‍ വടക്കോട്ട് പോകാനിടയായത്. ഇവര്‍ക്കൊപ്പം മറ്റൊരു സഹോദരനും അവിടേക്കു താമസം മാറ്റിയിരുന്നു. നാട്ടിലുള്ള സഹോദരിയുമായും മറ്റ് ബന്ധുക്കളുമായും ഇവര്‍ അവസാനം വരെയും അടുപ്പം പുലര്‍ത്തിയിരുന്നു. കുടുംബത്തിലെ പുതു തലമുറയുടെ മാമോദീസ ചടങ്ങിനും ഇവര്‍ എത്തിയിരുന്നതായി സമീപവാസികള്‍ ഓര്‍ക്കുന്നു. ഇടവകയിലെ പെരുന്നാള്‍ അടക്കമുള്ള പ്രത്യേക ചടങ്ങുകള്‍ക്കും പൂര്‍ണ വിശ്വാസികളായ കുടുംബക്കാരുടെ സാന്നിധ്യം ഉണ്ടാകുമായിരുന്നു എന്നും ഇടവകക്കാർ വ്യക്തമാക്കുന്നു.
ബന്ധുവീടുകളിലെ പ്രധാന വിശേഷങ്ങള്‍ക്കെല്ലാം ജോളിയുംസജീവമായി പങ്കെടുത്തിരുന്നെന്നും സമീപവാസികള്‍ പറയുന്നു. സ്വന്തം വീടായ കട്ടപ്പനയിലേക്കുള്ള യാത്രാമധ്യേയും പലപ്പോഴും ജോളി ബന്ധുക്കളെ കാണാന്‍ എത്തുമായിരുന്നത്രെ. സഭാ നേതൃത്വവുമായി ബന്ധമുള്ള കുടുംബം എന്ന നിലയില്‍ നാട്ടില്‍ ഏറെ ബഹുമാനിതരുമായിരുന്നു ഇവരെല്ലാം. ആറുമാസം മുമ്പ് ഒരു മാമോദീസാ ചടങ്ങില്‍ പങ്കെടുക്കാന്‍ ജോളി എത്തിയിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ തെളിവുകൾ ഒക്കെത്തന്നെയാണ് ജോലിയിലെ ഈ ക്രൂരത മറയ്ക്കപ്പെട്ടത് എന്നത് വ്യക്തമാണ്. അല്ലെങ്കിൽ ഈ ക്രൂരത മറയ്ക്കാൻ ജോളി തിരഞ്ഞെടുത്തതും ഏതു തന്നെയാകാം എന്നത് ശ്രദ്ധിക്കേണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha






















