എന്താണ് ഉസ്താദ് ?ഇത് പാപം അല്ലെ ...? മാങ്കോട് പള്ളിയിലെ ഉസ്താദിന്റെ പീഡന ശ്രമം ഇങ്ങനെ !

മുഹമ്മദലി എന്ന ഉസ്താദ് പീഡനശ്രമത്തിന് അറസ്റ്റിൽ ആയിരിക്കുകയാണ് . വഴിവക്കില്‍ ബസ് കാത്തു നിന്ന സുഹൃത്തിന്റെ ഭാര്യയെ പോകേണ്ട സ്ഥലത്ത് ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച മാങ്കോട് പള്ളിയിലെ മദ്രസ അദ്ധ്യാപകനെ കുറിച്ചാണ് വാർത്തകളിൽ ഇടം നേടുന്നത് ...കൂടല്‍ പൊലീസ് ഇതേഹത്തെ ഇപ്പോൾ അറസ്റ്റ് ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത് .
യുവതിയുടെ പരാതി കിട്ടി ഒരു മാസത്തിന് ശേഷമാണ് ഇയാളെ പിടികൂടുന്നത് എന്നതാണ് ശ്രദ്ദേയം .കസ്റ്റഡിയിൽ എടുത്തതിന് ശേഷവും ഇയാളെ രക്ഷിക്കാന്‍ പൊലീസ് നടത്തിയ നീക്കം സ്പെഷല്‍ ബ്രാഞ്ച് പൊളിച്ചടുക്കി. ഉസ്താദ് പിടിയിലായ വിവരം മറച്ചു വച്ച് പരാതിയില്‍ ഒത്തു തീര്‍പ്പുണ്ടാക്കാനായിരുന്നു ശ്രമം. അട്ടിമറി മണത്ത സ്റ്റേഷനിലെ ചില പൊലീസുകാര്‍ സംഗതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതോടെ കേസെടുക്കാന്‍ തയാറായി. മാങ്കോട് ഒരിപ്രം പടിഞ്ഞാറ്റിന്‍കര മുഹമ്മദലി (52)യെയാണ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്.
മുഹമ്മദലിയുടെ സുഹൃത്തിന്റെ ഭാര്യയ്ക്ക് തിടിയില്‍ വച്ച് കാറില്‍ ലിഫ്ട് നല്‍കുകയായിരുന്നു. യുവതിക്ക് പോകേണ്ട സ്ഥലത്തു കൂടിയാണ് താനും പോകുന്നതെന്നും അവിടെ ഇറക്കി വിടാമെന്നും പറഞ്ഞായിരുന്നു കാറില്‍ കയറ്റിയത്. എന്നാല്‍, ഇറങ്ങേണ്ട സ്ഥലമായിട്ടും കാര്‍ നിര്‍ത്താന്‍ മുഹമ്മദലി തയാറായില്ല. മാത്രവുമല്ല, യുവതിയുടെ ശരീരത്ത് കൈക്രിയ ആരംഭിക്കുകയും ചെയ്തു. ഇതോടെ യുവതി ബഹളം കൂട്ടി. കാറില്‍ നിന്ന് എടുത്തു ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.ഒടുവില്‍ കാര്‍ നിര്‍ത്താന്‍ ഉസ്താദ് നിര്‍ബന്ധിതനായി. കാറില്‍ നിന്നിറങ്ങിയ യുവതി നേരെ കൂടല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പൊലീസ് നടപടി എടുക്കാന്‍ വൈകി. ഇതിനിടയിലാണ് ഇന്നലെ വൈകിട്ട് ഇയാള്‍ പിടിയിലായത്.
https://www.facebook.com/Malayalivartha





















