Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കൂത്തായിയിലെ കൊടും കൊലപാതകി ജോളിക്ക് മരണങ്ങള്‍ ആനന്ദ ലഹരിയായിരുന്നെന്ന് മനശാസ്ത്രവിദഗ്ധര്‍, ബാല്യം തൊട്ട് മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നു

13 OCTOBER 2019 03:20 PM IST
മലയാളി വാര്‍ത്ത

കൂത്തായിയിലെ കൊടും കൊലപാതകി ജോളിക്ക് മരണങ്ങള്‍ ആനന്ദ ലഹരിയായിരുന്നെന്ന് മനശാസ്ത്രവിദഗ്ധര്‍. ബാല്യം തൊട്ട് മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നു. സിലിയുടെ മരണം നേരില്‍ക്കണ്ട് ആസ്വദിക്കാന്‍ ആശുപത്രിയില്‍ എത്തിക്കുന്നത് ഏറെ വൈകിച്ചെന്നും ജോളി അന്വേഷണ സംഘത്തോട് തുറന്നു പറഞ്ഞു. സിലിക്ക് അസ്വസ്ഥതയുണ്ടായപ്പോള്‍ തൊട്ടടുത്ത് താമരശ്ശേരി സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും ഏറെ ദൂരെയുള്ള ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത് അതുകൊണ്ടാണെന്ന് വ്യക്തമായി.

ഷാജുവിന്റെ മകളെ കൊന്ന ദിവസം സിലിയേയും കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ വീട്ടില്‍ നടന്ന ചടങ്ങില്‍ ആളുകള്‍ കൂടുതലായതിനാല്‍് തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുത്തപ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ബ്രെഡ് കഴിച്ച കുട്ടി അസ്വസ്ഥയായി നിലവിളിച്ചതോടെ ആ നീക്കം പരാജയപ്പെട്ടെന്ന് ജോളി മൊഴി നല്‍കി. സിലി ജോളിയുടെ മടിയില്‍ കിടന്നാണ് മരിച്ചത്. അതുപോലെ റോയി മരിക്കുമ്പോഴും ജോളി മാത്രമാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. റോയിയുടെ പിതാവും മാതാവും മരിക്കുമ്പോഴും ജോളി മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അതിന് തൊട്ട് മുമ്പ് വരെ ആ വീട്ടില്‍ വേലക്കാര്‍ ഉള്‍പ്പെടെ പലരും ഉണ്ടായിരുന്നു.

മഞ്ഞാടിയില്‍ മാത്യു മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള ആരെയോ വിളിച്ചുവരുത്തിയാണ് ജോളി വിവരം പറയുന്നത്. മരണങ്ങള്‍ ആസ്വദിക്കുന്നത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്. സാധാരണ ഒരു മനുഷ്യനെ കൊണ്ട് അത് സാധിക്കില്ലെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ജോളിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിന് കാരണം ജോളിയുടെ അനുജത്തിക്ക് ബുദ്ധമാന്ദ്യം ഉള്ളതുകൊണ്ടാകാം അത്തരത്തിലൊരു മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നതെന്ന് മുന്‍. എസ്.പി ജോര്‍ജ്ജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു.

ഒരു മരണവും ഇനി കാണേണ്ടെന്നും അതിനുള്ള കരുത്തില്ലെന്നും എന്തുകൊണ്ട് തന്നെ നേരത്തെ അറസ്റ്റ് ചെയ്തില്ലെന്നും ജോളി അന്വേഷണ സംഘത്തോട് ചോദിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ജോളിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് കുടുംബ കല്ലറ തുറക്കാന്‍ തടസ്സം നിന്നതും അതിന് പളളി വികാരിയെ സ്വാധീനിക്കാന്‍ നോക്കിയതും. അറസ്റ്റിന്റെ തലേന്ന് ജോളി താമരശേരിയിലെ അഭിഭാഷകനെ കണ്ടിരുന്നു. കസ്റ്റഡി കാലാവധി തീരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends