യുഡിഎഫ് ഭരണകാലത്ത് സൂര്യനെപ്പോലും വിറ്റ് കാശാക്കാന്‍ നോക്കി: കോടിയേരി

യുഡിഎഫിന്റെ കാലത്ത് സൂര്യനെപ്പോലും വിറ്റ് കാശാക്കാന്‍ ശ്രമിച്ച അഴിമതികളാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലീമസമായ രാഷ്ട്രീയമായിരുന്നു യുഡിഎഫ് ഭരണകാലത്ത് കേരളത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. 100 കൊല്ലം നില്‍ക്കേണ്ട പാലമാണ് രണ്ട് വര്‍ഷംകൊണ്ട് തകര്‍ന്നത്. 286 കോടിയുടെ അഴിമതിയാണ് ടൈറ്റാനിയത്തില്‍ നടന്നത്. അത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സിബിഐയെ ഏല്‍പ്പിച്ചു. അഴിമതി ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. അതിനാണ് എല്‍ഡിഎഫ് വോട്ട് ചോദിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസിന്റെ അഭിപ്രായം പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളണ്. ഭരണഘടനയിലെ 370 അനുച്ഛേദം ആവശ്യമില്ലായിരുന്നു എന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്താന്‍ യാതൊരു മടിയുമില്ലാത്ത കോണ്‍ഗ്രസിന് എങ്ങനെയാണ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളാനാവുകയെന്ന് കോടിയേരി ചോദിച്ചു. യാതൊരു ചാഞ്ചല്യവുമില്ലാതെ മതനിരപേക്ഷതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷമാണ്. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. അരൂരില്‍ മനു സി പുളിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha





















