ജോളിയാന്റിയുടെ ട്രോളുകള്‍... കൂടത്തായി കൊലകളുടെ മുഖ്യപ്രതി ജോളിയെ മുന്‍നിര്‍ത്തി സ്ത്രീത്വത്തെ വികൃതമാക്കുന്നുവെന്ന് കേരള മഹിളാ ഫെഡറേഷന്‍

കൂടത്തായി കൊലപാതക പരമ്പരകളുടെ മുഖ്യ പ്രതി ജോളിയെ മുന്‍നിര്‍ത്തി സ്ത്രീത്വത്തെ വികൃതമാക്കുന്ന വിധം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി കേരള മഹിളാ ഫെഡറേഷന്‍. ജോളി ഒരിക്കലും സ്ത്രീകളുടെ മുഖമുദ്രയല്ല. സമൂഹത്തില്‍ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ ഉല്‍പ്പന്നമാണ് ഇത്തരം സംഭവങ്ങള്‍. ഇത്തരം അപചയങ്ങള്‍ക്കെതിരെ സ്ത്രീ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും കേരള മഹിളാ ഫെഡഷേന്‍ സമ്മേളനം ആഹ്വാനം ചെയ്തു. കോര്‍പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ജയശ്രീ അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha





















