കൂടത്തായി കൊലപാതകപരമ്പര... അഭ്യൂഹങ്ങള്‍ തള്ളി എസ്.പി കെ.ജി.സൈമണ്‍

കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി അന്വേഷണ സംഘം തലവന്‍ റൂറല്‍ എസ്.പി കെ.ജി.സൈമണ്‍. ജോളിയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധത്തിന്റെ ഭാഗമായി മാനസിക പ്രശ്‌നങ്ങളുള്ളകായി പെരുമാറിയാല്‍ പോലും അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് തെളിയിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.
ജോളിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി എവിടെയും പറഞ്ഞിട്ടില്ല. പൊലീസ് പറഞ്ഞു എന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എസ്.പി സൈമണ്‍ പറഞ്ഞു. വിവാഹിതയായതിനു ശേഷമുള്ള കാര്യങ്ങള്‍ മാത്രമല്ല, അതിനു മുന്‍പുള്ള ജോളിയുടെ ജീവിതത്തെക്കുറിച്ചും അന്വേഷിക്കുമെന്നും എസ്.പി പറഞ്ഞു. കൂടത്തായി കൊലപാതക പരമ്ബരയില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പുണ്ടെന്നും കെ.ജി. സൈമണ്‍ വ്യക്തമാക്കി. സാഹചര്യ തെളിവുകളെല്ലാം ബലമുള്ളതാണ്. ദൃക്‌സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















