Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കൈയ്യില്‍ സദാസമയവും ഒരു കുപ്പി സയനൈഡുണ്ടാവും.... തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ലെന്നും അപ്പോഴാണ് കൊല്ലാന്‍ തോന്നുന്നതെന്നും ജോളി ... മരണസഞ്ചാരിയെന്ന് അന്വേഷണ സംഘം

14 OCTOBER 2019 07:49 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കൈയ്യില്‍ സദാസമയവും ഒരു കുപ്പി സയനൈഡുണ്ടാവും.. തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ലെന്നും അപ്പോഴാണ് കൊല്ലാന്‍ തോന്നുന്നതെന്നുമാണ് ജോളി പറയുന്നത്. സയനൈഡിനെ കുറിച്ച് വാര്‍ത്തകളിലൂടെയാണ് മനസ്സിലാക്കുന്നതെന്നും ജോളി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ശരീരത്തിലെത്തുന്ന മാത്രയില്‍ തന്നെ ആളെ ഇല്ലാതാക്കാമെന്നതിനാലാണ് ഈ രീതി സ്വീകരിച്ചത്. പലരെയും കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. പലര്‍ക്കും സയനൈഡ് കലര്‍ത്തിയ ശീതളപാനീയങ്ങളും പഴങ്ങളും നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒഴിഞ്ഞു മാറി. തന്നെ സംശയദൃഷ്ടിയോടെ നോക്കുന്നവരുമായി അടുത്തിടപഴകാന്‍ ശ്രമിച്ചിരുന്നതായി ജോളി മൊഴി നല്‍കി.

അന്നമ്മയെ കൊന്നത് റോയിക്കറിയാമായിരുന്നു. അന്നമ്മയില്‍ നിന്നും വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിലിയെ രണ്ടുതവണ കൊല്ലാന്‍ ശ്രമിച്ചിരുന്നു.2016ല്‍ ദന്താശുപത്രിയില്‍ വെച്ചാണ് സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. രണ്ടു തവണയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ആദ്യത്തേത് അളവില്‍ കുറഞ്ഞതിനാല്‍ രക്ഷപ്പെട്ടു. രണ്ടാം തവണ കഴിക്കാന്‍ സിലി കൂട്ടാക്കിയില്ല. ദന്താശുപത്രിയിലേക്കുള്ള യാത്രയില്‍ മരണം ഉറപ്പിക്കുന്നതിനായി വാഹനത്തില്‍ കയറുകയായിരുന്നു. അപ്പോള്‍ കൈയില്‍ കരുതിയ വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നതായും അന്വേഷണ സംഘത്തോട് പറഞ്ഞു.

കൂടത്തായി കേസില്‍ ജോളിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഫോണിലേക്ക് നിരന്തരം വിളിച്ചവരുടെ പേരുവിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുകയാണ്. നേരത്തേ, പ്രാഥമിക പരിശോധന നടത്തിയിരുന്നു. പിന്നാലെയാണിപ്പോള്‍ പട്ടിക തയാറാക്കി ഇവരെ വിളിപ്പിച്ച് മൊഴിയെടുക്കുന്നത്. ജോളിക്ക് കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് സഹായം ലഭിച്ചതായി കരുതുന്നവരുടെ ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്.
ഫോണ്‍കാള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതോടെ ജോളിയുടെ യാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ലഭിക്കും. ജോളിയുടെയും യാത്ര നടത്തിയതായി സംശയിക്കുന്നവരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കുക. പ്രതി ചേര്‍ക്കപ്പെട്ടവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണവും പൊലീസ് ശേഖരിക്കും. അന്വേഷണ സംഘത്തിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജോളിയുടെ എന്‍.ഐ.ടി മേഖലയിലെ ബന്ധങ്ങള്‍, പ്രാദേശിക രാഷ്ട്രീയക്കാരുമായും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച പ്രധാന തെളിവാകും ഫോണ്‍ സംഭാഷണങ്ങള്‍.

കുറ്റസമ്മതത്തിനു പിന്നാലെ മറ്റ് അഞ്ചു മരണങ്ങളും വെവ്വേറെ എഫ്.ഐ.ആറായി രജിസ്റ്റര്‍ ചെയ്ത് പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി, തിരുവമ്പാടി, വടകര തീരദേശം സി.ഐമാരുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. അറസ്റ്റിലായവരുടെ കസ്റ്റഡി ബുധനാഴ്ച അവസാനിക്കാനിരിക്കെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഭര്‍ത്താവ് റോയി തോമസിന്റെ മരണത്തിലാണ് ജോളിയടക്കം മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ മറ്റ് അഞ്ചുപേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി മൊഴി നല്‍കിയതോടെയാണ് മറ്റുകൊലകളുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണത്തിന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയശേഷമാവും അപേക്ഷ നല്‍കുക.
കൊല്ലപ്പെട്ട സിലി, ആല്‍ഫിന്‍ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ലഭിച്ചതിനാല്‍ പ്രത്യേകം ചോദ്യം ചെയ്യാനാണ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends