Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഷാജുവിന് കുരുക്ക് മുറുകുന്നു... ജോളിയുടെ ക്രൂരതകള്‍ക്ക് ഷാജു വെറുതേ മൂകസാക്ഷിയാകുമോ? ഇന്ന് ദൃശ്യം മോഡല്‍ നിര്‍ണായക ചോദ്യംചെയ്യല്‍; ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും; അമേരിക്കയില്‍ നിന്നെത്തിയ റോയിയുടെ സഹോദരന്‍ റോജോ തോമസില്‍ നിന്നും കാര്യങ്ങള്‍ തേടും

14 OCTOBER 2019 10:01 AM IST
മലയാളി വാര്‍ത്ത

ജോളി ജോസഫെന്ന ഭാര്യ നടത്തിയ ക്രൂരതകള്‍ക്ക് രണ്ടാം ഭര്‍ത്താവ് ഷാജു വെറുതേ നോക്കി നില്‍ക്കുമോ എന്ന സംശയമാണ് അന്വേഷണ സംഘം ഉന്നയിക്കുന്നത്. ജോളി രാത്രി രണ്ട് മണി വരെ ഫോണ്‍ വിളിച്ചിരുന്നതായും പേടി കാരണം എതിര്‍ത്തില്ലെന്നുമാണ് ഷാജു പറഞ്ഞിരുന്നത്. മാത്രമല്ല പല വിഐപികള്‍ക്കും വിരുന്നൊരുക്കിയെന്നും തെളിഞ്ഞുട്ടുണ്ട്. കൊലകളുള്‍പ്പെടെ ജോളിയുടെ ക്രൂരതകള്‍ പലതിനും രണ്ടാം ഭര്‍ത്താവ് ഷാജു മൂകസാക്ഷിയായെന്നാണ് അന്വേഷണസംഘം നിഗമനത്തിലെത്തിയത്. ജോളിയുടെ മൊഴികള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലേക്ക് എത്തിയത്. കൂടുതല്‍ വ്യക്തതക്ക് ഇന്നു ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ഇരുവരേയും വെവ്വേറെയും ഒരുമിച്ചും ഇരുത്തി ദൃശ്യം സിനിമയില്‍ കാണുന്ന പോലെയായിരിക്കും ചോദ്യം ചെയ്യുക.

വിവാഹത്തിനു മുമ്പും ശേഷവുമുള്ള ജീവിതം സംബന്ധിച്ച് ഷാജുവിന്റെയും ജോളിയുടെയും മൊഴികളില്‍ വലിയ വൈരുധ്യങ്ങളുണ്ട്. സിലിയെയും മകള്‍ ആല്‍ഫിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഷാജുവിനറിയാമെന്ന് ജോളി വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെ ഷാജുവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴികളെല്ലാം പ്രത്യേകം രേഖപ്പെടുത്തി വിശകലനം ചെയ്ത് കണ്ടെത്തിയ വസ്തുതകളും തെളിവുകളും നിരത്തിയാണ് ഷാജുവിനെ ചോദ്യം ചെയ്യുക. ഞായറാഴ്ച എസ്.പി ഓഫിസില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഷാജുവിന്റെ വീട്ടിലെത്തിയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

ഷാജു മാധ്യമങ്ങളോട് ഇതിനകം നടത്തിയ പ്രതികരണങ്ങളിലും വൈരുധ്യമുണ്ട്. ജോളി അറസ്റ്റിലായതിനു പിന്നാലെ ഭാര്യയുടെ ദുരൂഹ പ്രവൃത്തികള്‍ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന തരത്തിലാണ് ഷാജു ആദ്യം പ്രതികരിച്ചത്. പിന്നീട് മൊഴികളോരോന്നും പുറത്തുവന്നതോടെ പല ദുരൂഹതകളും ഉണ്ടെന്നും ഭയംകൊണ്ട് അന്വേഷിക്കാറില്ലെന്നുമുള്ള തരത്തിലായി വിശദീകരണം.

ആദ്യ ചോദ്യം ചെയ്യലില്‍ ജോളിയുടെ പല പെരുമാറ്റത്തിലും ഇടപാടുകളിലും ദുരൂഹത സംശയിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാല്‍, എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. അനുമതിയില്ലാതെ ജില്ല വിടരുതെന്ന് നേരത്തേ തന്നെ ഷാജുവിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തശേഷം ഷാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.

കൂടത്തായി കൂട്ടകൊലപാതക പരമ്ബര കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക.

കേസില്‍ വിദഗ്ധ അന്വേഷണം നടത്തുന്നതിന് വേണ്ടി എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി പരിശോധനകള്‍ നടത്തും. വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന എട്ടംഗ സംഘത്തിന്റെ പരിശോധനയും അന്വേഷണത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ദിവ്യ വി ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള സംഘം കൊലപാതകം നടന്ന സ്ഥലങ്ങളിലെല്ലാമെത്തി പരിശോധനകള്‍ നടത്തും. അന്വേഷണ സംഘവുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ സഹോദരനുമായ റോജോ തോമസ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ആവശ്യപ്പെട്ടതു പ്രകാരമാണ് റോജോ നാട്ടിലെത്തിയത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പൊലിസിന്റെ അകമ്ബടിയോടെ റോജോ വൈക്കത്തെ സഹോദരി രെഞ്ചിയുടെ വീട്ടിലേക്കാണ് പോയത്. പൊന്നാമറ്റം വീട്ടില്‍ കൊല്ലപ്പെട്ട ടോം തോമസിന്റെയും അന്നമ്മ തോമസിന്റെയും ഇളയ മകനാണ് റോജോ. റോജോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുനരാരംഭിച്ചത്. രഞ്ചിക്കും റോജോയ്ക്കും പ്രത്യേക പൊലിസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നോ നാളെയോ ക്രൈംബ്രാഞ്ച് റോജോയുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞമാസമാണ് സഹോദരന്‍ റോയിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി റോജോ പൊലിസില്‍ പരാതി നല്‍കിയത്. അതോടെയാണ് വലിയ വഴിത്തിരുവുണ്ടായതും ജോളി പിടിയിലാകുന്നതും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends