Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പെരുന്ന പോപ്പിന്റെ കണ്ണുരുട്ടലിൽ സഖാക്കൾ വീണു; എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാൻ നായരെ കാണാൻ കോടിയേരി ബാലകൃഷ്ണൻ പെരുന്നയിൽ ചെല്ലും; ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻ എസ് എസിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ തീരുമാനം

14 OCTOBER 2019 02:28 PM IST
മലയാളി വാര്‍ത്ത

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാൻ നായരെ കാണാൻ കോടിയേരി ബാലകൃഷ്ണൻ പെരുന്നയിൽ ചെല്ലും. സുകുമാരൻ നായരുടെ ആവശ്യങ്ങളെല്ലാം പരിഹരിക്കാൻ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻ എസ് എസിന്റെ ആവശ്യങ്ങൾ പരിഗണിക്കാനാണ് തീരുമാനം. സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് എൻ എസ് എസിനെ പ്രീണിപ്പിക്കാനാണ് നീക്കം തുടങ്ങിയത്. പിണറായി വിജയന്റെ അനുവാദത്തോടെയാണ് കോടിയേരിയുടെ നീക്കം.

എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ നേതൃത്വത്തിലാണ് രമ്യചർച്ചകൾ നടക്കുന്നത്. കലഞ്ഞൂർ മധുവിന്റെ സഹോദരനാണ് കെ . എൻ. ബാലഗോപാൽ. അദ്ദേഹം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ബാലഗോപാൽ പിണറായിയുടെയും കോടിയേരിയുടെയും വിശ്വസ്തനാണ്. കെ എൻ ബാലഗോപാൽ കൊല്ലത്ത് മത്സരിച്ചപ്പോൾ എൻ എസ് എസിന്റെ പിന്തുണ അദ്ദേഹത്തിനായിരുന്നു. എന്നിട്ടും ജയിച്ചില്ല.

സുകുമാരൻ നായരെ പ്രകോപിപ്പിച്ചത് വെള്ളാപ്പള്ളി നടേശനും പിണറായി സർക്കാരും തമ്മിലുള്ള സ്റ്റേഹബന്ധമാണ് . കോൺഗ്രസ്സിന് വോട്ടു ചെയ്യണമെന്ന തരത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി നടത്തിയ പ്രസ്താവന സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയത് ഇങ്ങനെയാണ് .

ശരിദൂരം നിലപാട് എൻ എസ് എസ് പുന:പരിശോധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.നായർ സർവീസ് സൊസൈറ്റി സി പി എമ്മിന്റെ ശത്രുപക്ഷത്തല്ലെന്ന് കോടിയേരി പറഞ്ഞു. എൻ എസ് എസിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു.

എൻ എസ് എസ് നിലപാട് കർശനമാക്കിയതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എൽ എസ് എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എതിരെ സർക്കാർ കർശന നിലപാടാണ് സ്വീകരിക്കുന്നത്. അധ്യാപക നിയമനങ്ങൾ അംഗീകരിക്കാൻ സർക്കാർ എപ്പോഴും തടസ്സവാദങ്ങൾ ഉണയിക്കാറുണ്ട്. എൻ എസ് എസ് കൃത്യമായ നയങ്ങൾക്ക് അനുസരിച്ചാണ് നിയമനം നടത്താറുള്ളത്. നിയമ പ്രകാരം നടക്കാറുള്ള നിയമനങ്ങൾക്ക് പോലും സർക്കാർ ക്വറിയിടുന്നു. ഇതാണ് പ്രകോപനത്തിനുള്ള ഒരു കാരണം.

ശബരിമല വിഷയത്തിൽ യുവതി പ്രവേശനത്തിനെതിരെ നിയമ നിർമ്മാണം നടത്തണമെന്നാണ് എൻ എസ് എസിന്റെ ആവശ്യം. എന്നാൽ ഇതിനോട് അനുകൂലമായി പ്രതികരിക്കാൻ പിണറായി തയ്യാറല്ല. അതേ സമയം ശബരിമല വിഷയത്തിൽ വിവാദം വേണ്ടെന്നാണ് സി പിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വിശ്വാസികൾക്ക് അനുകൂലമായി പിണറായി മഞ്ചേശ്വരത്ത് പ്രതികരിച്ചത് ഇതിന്റെ ആദ്യ ചുവടുവയ്പ്പാണ്. പൊതു തെരഞ്ഞടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ ഏത് ചെകുത്താനെയും പ്രീണിപ്പിക്കാനാണ് സി പി എം തീരുമാനം. കോടിയേരിയുടെ പെരുന്ന യാത്ര ഇതിന്റെ തുടക്കമാണ്. പെരുന്നയിൽ മുമ്പും കോടിയേരി പോയിട്ടുണ്ട്. എന്നാൽ പിണറായിയെ കാണാൻ സുകുമാരൻ നായർ ചെന്നത് കോട്ടയം ഗസ്റ്റ് ഹൗസിലാണ്. കഴിയുന്നത്ര സമുദായ നേതാക്കളെ നേരിൽ കണ്ട് വിശ്വാസം ഉറപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. അതിനാണ് കോടിയേരിയെ നിയോഗിച്ചിരിക്കുന്നത്.

സർക്കാരുമായി വാഗ്വാദത്തിൽ ഏർപ്പെടാൻ എൻ എസ് എസിലെ ചില ഭാരവാഹികൾക്ക് താല്പര്യമില്ല. കലഞ്ഞൂർ മധുവിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾക്കാണ് കലഹത്തിൽ താത്പര്യമില്ലാത്തത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends