വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു;കാൽ മടക്കി എടുത്തിരുത്തി ജീവനോടെ കുഴിച്ചുമൂടി; കൊല്ലത്ത് മകൻ അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതായി സംശയം. മകൻ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമർദ്ദനത്തിന് ഇരയായാതായി പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലത്ത് മകൻ അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതായി സംശയം. മകൻ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമർദ്ദനത്തിന് ഇരയായാതായി പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതാണോയെന്ന സംശയവും ഇരട്ടിക്കുന്നു.
ശ്വാസംമുട്ടിയാണ് എൺപത്തിനാലുകാരിയായ സാവിത്രിയമ്മയുടെ മരണം സംഭവിച്ചത്. മകൻ സുനില്‍കുമാര്‍ കഴുത്ത് ഞെരിച്ചു കൊന്നതോ അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായ സാവിത്രിയമ്മയെ ജീവനോടെ കുഴിച്ചിട്ടതോ ആകാം ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ഇത് അവരെ നിലത്തിട്ട് ചവിട്ടിയപ്പോൾ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. തലയ്ക്ക് പുറകില്‍ ക്ഷതമേറ്റിട്ടുണ്ട്. തല ഭിത്തിയില്‍ അടിച്ചപ്പോഴുണ്ടായതാകാം ഈ മുറിവ്.
മകന് അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ മനസ്സ് മരവിപ്പിക്കുന്ന ക്രൂരതയാണ് വെളിവാകുന്നത്. സംഭവം പുറത്തറിയാതിരിക്കാൻ വീതികുറഞ്ഞ ആഴത്തിലുള്ള കുഴി എടുത്താണ് സുനൽകുമാർ ശരീരം മണ്ണിട്ട് മൂടിയത്. അമ്മയെ എടുത്തിരുത്തി കാൽ മടക്കിയാണ് കുഴിച്ചിട്ടത്. തീരെ വീതികുറഞ്ഞ കുഴിയാണ് എടുത്തത്. അതിനുമുകളിൽ ബക്കറ്റ് കമഴ്ത്തി പറമ്പിൽ കുഴികുത്തിയതായി ആർക്കും തോന്നാത്ത രീതിയിലാക്കി.
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ. ഇതിനിടെ സാവിത്രിയമ്മയെ കുഴിച്ചു മൂടാനടക്കം സഹായം ചെയ്ത കൂട്ടുപ്രതി കുട്ടനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അമ്മയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയപ്പോൾ തന്നെ മകനിലേക്ക് സംശയമെത്തി. അമ്മയുമായി വഴക്കുണ്ടായ കാര്യം അയൽവാസികൾ പറഞ്ഞിരുന്നു. ഇതെല്ലാം സുനിൽ നിഷേധിച്ചിരുന്നു. സ്വത്തും പണവും ആവശ്യപ്പെട്ട് സുനിൽ കുമാർ സ്ഥിരമായി അമ്മയെ മർദ്ദിക്കുമായിരുന്നെന്ന് നാട്ടുകാരും അമ്മയും പറഞ്ഞിരുന്നു. ഇതിന്‍റെ പേരിൽത്തന്നെ നടത്തിയ മർദ്ദനത്തിലാണ് അമ്മ സാവിത്രിയമ്മ മരിച്ചത്. മദ്യപിച്ച് സ്ഥിരം വീട്ടിലെത്തി ഇയാൾ പ്രശ്നമുണ്ടാക്കുമായിരുന്നു. മറ്റ് രണ്ട് മക്കളുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്ന മകനൊപ്പമാണ് സാവിത്രിയമ്മ കഴിഞ്ഞിരുന്നത്. ഇയാൾ ഒറ്റയ്ക്കായിരുന്നതിനാൽ സാവിത്രിയമ്മ മറ്റ് രണ്ട് മക്കളുടെ കൂടെ താമസിക്കാൻ തയ്യാറായിരുന്നില്ല. ഇയാളെ പേടിയായതിനാൽ മക്കളാരും വീട്ടിലെത്തി അമ്മയെ കാണാൻ വരാറില്ല. പുറത്ത് നിന്നാണ് കാണാറ്.
അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മകൾ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ തനിക്കും അമ്മയെ കാണാനില്ലെന്ന് പരാതി നൽകാനുണ്ടെന്നും എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് സുനിൽ പറഞ്ഞത്. എന്നാൽ പിന്നീട് സ്ഥലത്ത് വിശദമായ പരിശോധന നടത്തിയപ്പോഴാണ് കുഴി മൂടിയത് പോലെ ഒരിടം വീട്ടു വളപ്പിൽ കണ്ടത്. ഇവിടെ കുഴിച്ചു നോക്കിയപ്പോൾ രൂക്ഷമായ ദുർഗന്ധം വന്നു. തുടർന്നാണ് അമ്മയെ തല്ലിക്കൊന്ന് കുഴിച്ചിട്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചത്.
ഒരു മാസം മുമ്പാണ് സാവിത്രിയമ്മയെ ഇയാൾ തല്ലിക്കൊന്നത്. എന്നാൽ ഒരു മാസം ആരുമറിയാതെ ഇയാൾ നടന്നു. ഒരു കൂസലുമില്ലാതെ പൊലീസ് സ്റ്റേഷനിലെത്തി അമ്മയെ കാണാനില്ലെന്ന് പരാതി നൽകി. പിന്നീടാണ് പൊലീസ് വലയിലാകുന്നത്.
അമ്മയെ കൊലപ്പെടുത്തിയത് പണത്തിനുവേണ്ടിയാണെന്ന് സഹോദരിയും ആരോപണമുനയിച്ചു. സുനില്‍ വീടിെൻറ പ്രമാണം ചോദിച്ച് സാവിത്രിയമ്മയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും രണ്ടുലക്ഷം രൂപ എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും സഹോദരി ലാലി പറഞ്ഞു.
https://www.facebook.com/Malayalivartha





















