കൊലകൾ ചെയ്തവരും ചെയ്യാൻ കൂട്ടുനിന്നവരും കുടുങ്ങും.... ഷാജുവിനെതിരെ പോലീസിന്റെ കുരുക്ക്

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പാരമ്ബരയിലെ കൊലകളുള്‍പ്പെടെ ജോളിയുടെ ക്രൂരതകള്‍ പലതിനും രണ്ടാം ഭര്‍ത്താവ് ഷാജു മൂകസാക്ഷിയാെണന്ന നിഗമനത്തിൽ എത്തിനിൽക്കുകയാണ് അന്വേഷണസംഘം. ജോളിയുടെ മൊഴികള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലേക്ക് തന്നെ അന്വേഷണ സംഘം എത്തിപ്പെട്ടത്. അതിനാൽ തന്നെ കൂടുതല്‍ വ്യക്തതക്ക് ഇന്നു ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടയുണ്ട്. വിവാഹത്തിനു മുമ്ബും ശേഷവുമുള്ള ജീവിതം സംബന്ധിച്ച് ഷാജുവിെന്‍റയും ജോളിയുടെയും മൊഴികളില്‍ വലിയ വൈരുധ്യങ്ങളുള്ളതായി വിലയിരുത്തിയതിനാലാണ് ഇത്തരത്തിലേക്ക് പോലീസ് വീണ്ടും നീങ്ങുന്നത് തന്നെ.
അതോടൊപ്പം തന്നെ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തന്‍ രണ്ട് തവണ ശ്രമിച്ചപ്പോള്‍ ഷാജു സഹായിച്ചുവെന്ന മൊഴി ജോളി നല്‍കിയിരുന്നു. ഒരേ വിഷയത്തില്‍ ജോളിയും ഷാജുവും സഖറിയയും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതും ചോദ്യം ചെയ്യലിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതുള്‍പ്പെടെ ഷാജുവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴികളെല്ലാം പ്രത്യേകം രേഖപ്പെടുത്തി വിശകലനം ചെയ്ത് കണ്ടെത്തിയ വസ്തുതകളും തെളിവുകളും നിരത്തിയാണ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുക എന്നത്. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കണോയെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുക. ഞായറാഴ്ച എസ്.പി ഓഫിസില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഷാജുവിെന്‍റ വീട്ടിലെത്തി തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നൽകുകയാണ് ഉണ്ടായത്.
അതേസമയം ഷാജു മാധ്യമങ്ങളോട് ഇതിനകം നടത്തിയ പ്രതികരണങ്ങളിലും വൈരുധ്യമുണ്ട്. ജോളി അറസ്റ്റിലായതിനു പിന്നാലെ ഭാര്യയുടെ ദുരൂഹ പ്രവൃത്തികള്‍ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന തരത്തിലാണ് ഷാജു ആദ്യം പ്രതികരിച്ചത് തന്നെ. പിന്നീട് മൊഴികളോരോന്നും പുറത്തുവന്നതോടെ പല ദുരൂഹതകളും ഉണ്ടെന്നും ഭയംകൊണ്ട് അന്വേഷിക്കാറില്ലെന്നുമുള്ള തരത്തിലായി വിശദീകരണം നടന്നു. എന്നാൽ ആദ്യ ചോദ്യം ചെയ്യലില്‍ ജോളിയുടെ പല പെരുമാറ്റത്തിലും ഇടപാടുകളിലും ദുരൂഹത സംശയിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. അതോടൊപ്പം തന്നെ അനുമതിയില്ലാതെ ജില്ല വിടരുതെന്ന് നേരത്തേ തന്നെ ഷാജുവിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ തിങ്കളാഴ്ച ചോദ്യം ചെയ്തശേഷം ഷാജുവിെന്‍റ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.
https://www.facebook.com/Malayalivartha





















