തട്ടുകടയിൽ ചായകുടിക്കുന്ന ഗ്യാപ്പിൽ അടിച്ചെടുത്തിട്ട് പോയത് ബൈക്ക്; രണ്ട് ദിവസത്തിന് ശേഷം കഴുകി പുത്തനാക്കി തിരികെ എത്തിച്ച് മോഷ്ടാവ്...

മോഷണം പോയ ബൈക്ക് മോഷ്ടിച്ച അതേ സ്ഥലത്തിന് സമീപം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് മോഷ്ടാവ്. മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം. പാതായ്ക്കര കലന്തന്‍ മുഹമ്മദ് ഷബീറിന്റെ ബൈക്കാണ് തട്ടുകടയ്ക്ക് സമീപം വച്ച് മോഷണം പോയത്. അത്യാവശ്യത്തിനായി അനിയന്റെ ബൈക്കെടുത്ത് വന്ന ഷബീര്‍ തട്ടുകടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു മോഷണം. ഷബീര്‍ പൊലീസില്‍ വിവരമറിയിക്കുകയും സുഹൃത്തുക്കളും ബന്ധുക്കളുമൊന്നിച്ച് തിരഞ്ഞെങ്കിലും ബൈക്ക് കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബൈക്ക് കണ്ടെത്തുന്നത്. മോഷണം പോയ സ്ഥലത്തിന് സമീപമുള്ള റോഡരികില്‍ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുന്ന വിധത്തില്‍ വച്ചിരിക്കുകയായിരുന്നു ബൈക്ക്. താക്കോല്‍ സീറ്റ് കവറിലുള്ളില്‍ വച്ച നിലയിലാണ് ബൈക്ക് കണ്ടെത്തിയത്. നൂറ്റിഅമ്പത് കിലോമീറ്ററിലധികം ബൈക്ക് ഓടിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ബൈക്ക് കഴുകി തുടച്ച നിലയിലാണ് തിരികെ കിട്ടിയത്.
https://www.facebook.com/Malayalivartha





















