റോയ് തോമസിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ ഏലസ് കൃഷ്ണകുമാര്‍ പൂജിച്ച് നല്‍കിയത്; കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് ജോത്സ്യന്‍ കൃഷ്ണകുമാറിനെ ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പാരമ്പരകളുമായി ബന്ധപ്പെട്ട് ജോത്സ്യന്‍ കൃഷ്ണകുമാറിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ ഏലസ് പൂജിച്ച് നല്‍കിയത് കൃഷ്ണകുമാറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
റോയി മരിക്കുന്നതിന് മുമ്പ് ജോളി തന്നെ കാണാന്‍ വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്ന് ജോത്സ്യന്‍ നേരത്തെ പറഞ്ഞിരുന്നു. തന്നെ കാണാന്‍ വരുന്നവരുടെ വിവരങ്ങള്‍ രണ്ടു വര്‍ഷത്തിനിപ്പുറം സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും അന്വേഷണ സംഘം ജ്യോത്സ്യനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
https://www.facebook.com/Malayalivartha





















