വൈസ് ചാന്‍സലറോട് ചോദിച്ചാല്‍ സത്യം മനസ്സിലാക്കാം; ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളം; മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. ചെന്നിത്തലയുടെ ആരോപണങ്ങളില്‍ കഴമ്ബില്ല എന്ന് ജലീൽ ആഞ്ഞടിച്ചു. വൈസ് ചാന്‍സലറോട് ചോദിച്ചാല്‍ സത്യം മനസ്സിലാക്കാം. സര്‍വകലാശാലയുടെ തീരുമാനത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോകാം. മാര്‍ക്ക് ദാനമല്ല നടന്നത്. അര്‍ഹതപ്പെട്ട കുട്ടിക്ക് അവകാശമായതാണ് നല്‍കിയത്. അതിനാണ് ഈസര്‍ക്കാര്‍ നില കൊള്ളുന്നതെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അദാലത്ത് ഞാന്‍ മുന്‍ കയ്യെടുത്താണ് നടപ്പാക്കിയത്. അദാലത്ത് സംഘടിപ്പിക്കുന്നത് ഫയലുകള്‍ തീര്‍പ്പാക്കാനാണ്. മാര്‍ക്ക് ദാനത്തിനല്ല. രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും മന്ത്രി വ്യക്തമാക്കി. കെ.ടി.യു സംഭവത്തില്‍ പ്രത്യേകമായൊരു കേസായാണ് ഇത് പരിഗണിച്ചത്. ഇതിലൊന്നും അസ്വഭാവികത ഇല്ല. മാര്‍ക്ക് നല്‍കുന്നതില്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായിട്ടില്ല. സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ ആണിത്. ഇതിന്‍െറ പൂര്‍ണതീരുമാനം സര്‍വകലാശാലക്കാണ്. വൈസ് ചന്‍സലര്‍ക്കടക്കം ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നല്‍കിയതെന്നും ജലീല്‍ വ്യക്തമാക്കി.
മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ട് എം.ജി സര്‍വകലാശാലയില്‍ അദാലത്തിലൂടെ തോറ്റ വിദ്യാര്ഥികള്ക്ക്മാര്ക്ക് ദാനം നടത്തിയെന്ന ആരോപണമാണ്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. മന്ത്രിക്ക് അക്കാദമിക കാര്യങ്ങള്‍ ഇടപെടാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാര്‍ക്ക് നല്‍കി. സര്‍വകലശാല പരീക്ഷാ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മന്ത്രി രാജിവെച്ച് മാറിനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തതും വിഷയത്തില്‍ ഇടപെട്ടതും ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സര്‍വകലാശാല ചട്ടമനുസരിച്ച് പരീക്ഷാഫലം വന്നതിനുശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ നിയമമില്ലെന്നും ഇവിടെ മന്ത്രിയും ഇടതുപക്ഷ സിന്‍ഡിക്കറ്റ് അംഗങ്ങളും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുന്ന ജാലവിദ്യ നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha





















