ഭക്തരുടെ സ്വന്തം ആന പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു.... വെടിക്കെട്ടിനെ ഭയമില്ലാത്തവൻ

ഒരു കാലത്തു പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ഗജരാജൻ പാറമേക്കാവ് രാജേന്ദ്രൻ എന്ന ആന. പാറമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ സ്വന്തം ആനയായ രാജേന്ദ്രൻ ചെരിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് രാജേന്ദ്രൻ ചെരിഞ്ഞത് എന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. 50 വര്‍ഷത്തിലധികം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. അഹോടൊപ്പം തന്നെ 'ഭക്തരുടെ ആന' എന്ന വിശേഷണമുള്ള ആനയാണ് പാറമേക്കാവ് രാജേന്ദ്രൻ.
പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ വേണാട്ട് പരമേശ്വരന്‍ നമ്ബൂതിരി ഭക്തരില്‍ നിന്നും 4800 രൂപ പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്. 1955ല്‍ പത്തിരിപ്പാലയില്‍ നിന്നാണ് ഇവന്‍ പാറമേക്കാവിലെത്തുന്നത്. എത്തുമ്ബോള്‍ 12 വയസ്സായിരുന്നു രാജേന്ദ്രന്റെ പ്രായം. എന്നാൽ വളരെ ശാന്തനായ ആനയായിരുന്നു രാജേന്ദ്രന്‍. ഇത്രയും വര്‍ഷത്തിനിടെ ഒരാളെ മാത്രമാണ് രാജേന്ദ്രന്‍ കൊന്നത് എന്നത് വളരെ വലിയ സവിശേഷത തന്നെയാണ്. 2003ൽ കാഞ്ചികാമകോടി ശ്രീ ജയേന്ദ്രസരസ്വതി സ്വാമികൾ തൃശ്ശൂർ പൂര ദിവസം ഗജരത്നം പദവി നൽകി രാജേന്ദ്രനെ ആദരിച്ചിരുന്നു. അതൊപ്പം തന്നെ 2008 ൽ ഊരകം അമ്മതിരുവടി ഭക്തർ ആനക്ക് ഗജശ്രേഷ്ഠ പുരസ്കാരം നൽകിയിരുന്നു. പൂർണ്ണത്രയീശൻ്റെ ഉത്സവം മുതൽ ഉത്രാളിക്കാവ്, കുട്ടനെല്ലൂര്‍ , പെരുവനം,നെൻമാറ-വല്ലങ്ങി തുടങ്ങി കൂടൽമാണിക്യം ഉത്സവം വരെ മധ്യകേരളത്തിലെ ഭൂരിഭാഗം ഉത്സവങ്ങളിലും തൻ്റേതായ സ്ഥാനം ആന നിലനിർത്തിയിരുന്നു.
അതോടൊപ്പം തന്നെ ലോറിയില്‍ കയറാന്‍ കൂട്ടാക്കാത്ത ആനകളിലൊന്നായിരുന്നു രാജേന്ദ്രന്‍. വെടിക്കെട്ടിനെ പേടിയില്ലാത്തതിനാല്‍ തൃശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്‍റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനായിരുന്നു. തൃശൂരില്‍നിന്നും ഏഷ്യാഡിനു പോയ ആനകളില്‍ ഒന്നായ രാജേന്ദ്രന്‍ ആളുകളോട് ഇണങ്ങിനില്‍ക്കുന്ന പ്രകൃതമായിരുന്നു. 1967ല്‍ ആണ് രാജേന്ദ്രന്‍ ആദ്യമായി തൃശ്ശൂര്‍ പൂരത്തിന് പങ്കെടുത്തതോടൊപ്പം തൃശ്ശൂര്‍ നഗരത്തിലും പരിസരങ്ങളിലുമുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളില്‍ രാജേന്ദ്രന്‍ തിടമ്ബേറ്റിയിട്ടുണ്ട്.
ഗജകാരണവരുടെ വേര്‍പാട് ആനപ്രേമികള്‍ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുവരെ രാജേന്ദ്രനെ ലോറിയിൽ കയറ്റിയിട്ടില്ലെന്നും ഇതുതന്നെ ആവാം അവൻ്റെ ആരോഗ്യ രഹസ്യമെന്നും ആനപ്രേമികൾ പറയുന്നു. പാറമേക്കാവ് ക്ഷേത്രത്തിൻ്റെ സമീപത്ത് ആനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. മൃതദേഹം ദഹിപ്പിച്ചശേഷമായിരിക്കും പാറമേക്കാവ് ക്ഷേത്രം തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















