എന്റെ സ്വകാര്യതയെ മാനിക്കണം; ദിലീപിനെ ദൃശ്യങ്ങൾ കർശന ഉപാധിയോടെ കാണിക്കാം, പക്ഷെ ദൃശ്യങ്ങള്‍ കൈമാറരുത്:- കോടതിയോട് ആക്രമിക്കപ്പെട്ട നടി

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പരാതിക്കാരിയായ നടി കോടതിയോട് ആവശ്യപ്പെട്ടു. കര്‍ശന ഉപാധികളോടെയാണെങ്കിലും ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്നാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിനെ ദൃശ്യങ്ങളെ കാണിക്കാമെന്ന് വ്യക്തമാക്കിയ നടി അവയുടെ പകര്‍പ്പ് നല്‍കരുതെന്നും ആവശ്യപ്പെട്ടു. തന്‍റെ സ്വകര്യതയെ മാനിക്കണമെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു. കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം.
https://www.facebook.com/Malayalivartha





















