കടം തീര്‍ക്കാന്‍ മാല നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കടം തീര്‍ക്കാനും മദ്യപിക്കാനും വേണ്ടി സ്വര്‍ണാഭരണം നല്‍കാത്തതിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നിദ്രവിളയ്ക്ക് സമീപം സമത്വപുരം കാഞ്ഞിരവിളയിലെ സൗമ്യ (22)യാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജേഷി(25)നെ നിദ്രവിള പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ രാജേഷ് പണിനിറുത്തി ജോലിക്ക് പോകാതെ നാട്ടില്‍ത്തന്നെ മാസങ്ങളായി കഴിയുകയായിരുന്നു. ചെലവുകള്‍ക്ക് പല ആളുകളില്‍ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ഇന്നലെ രാവിലെ ഭാര്യയുടെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പിടിവലിയായി. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് ഭാര്യയെ വെട്ടുകയായിരുന്നു. നിരവധി വെട്ടേറ്റ സൗമ്യ സംഭവസ്ഥലത്തു തന്നെ മരിച്ചു.
രണ്ട് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഒരു വയസുള്ള മകളുണ്ട്. അയല്‍വാസികള്‍ ഓടിയെത്തി പോലീസിന് വിവരം നല്‍കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























