കൂടത്തായി കൂട്ടക്കൊലക്കേസിലെ പരാതിക്കാരന്‍ റോജോയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. രാവിലെ വടകര റൂറല്‍ എസ്.പി ഓഫീസില്‍ എത്തിയാണ് റോജോ മൊഴി നല്‍കുക

കൂടത്തായി കൂട്ടക്കൊലക്കേസിലെ പരാതിക്കാരന്‍ റോജോയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. രാവിലെ വടകര റൂറല്‍ എസ്.പി ഓഫീസില്‍ എത്തിയാണ് റോജോ മൊഴി നല്‍കുക. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഇന്നലെയാണ് റോജോ അമേരിക്കയില്‍ നിന്നും എത്തിയത്. അച്ഛന്‍ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരന്‍ റോയ് എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ് കൂടത്തായ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.
മൊഴി നല്‍കാന്‍ എത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയിലില്‍ അയച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് റോജോ അമേരിക്കയില്‍ നിന്ന് വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മരണത്തില്‍ ദുരൂഹത തോന്നാനുണ്ടായ കാരണമടക്കം അന്വേഷണ സംഘം വിശദമായി ചോദിച്ചറിയും. ഐ.സി.ടി എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനകള്‍ ഇന്നും തുടരും. അതേസമയം ഇന്നലെ രാത്രി വൈകിയും പൊന്നാമറ്റത്ത് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുമായെത്തിയെ പൊലീസ് തെളിവെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha





















