Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഉടുമുണ്ട് കീറി എഴുതിയ ആ 'താങ്ക്‌സ്' ആരും മറന്നിട്ടില്ല; പക്ഷേ ആ വീട്ടില്‍ വെള്ളം കയറിയെന്ന് സര്‍ക്കാറിനു മുമ്പില്‍ തെളിയിക്കാനാകാതെ ഗൃഹനാഥന്‍ തോറ്റമ്പി!

15 OCTOBER 2019 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...

അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..

സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ 2019-ലെ പുതുവത്സര ആശംസാ കാര്‍ഡില്‍ പ്രളയാതിജീവനത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തിയ ഒരു വീടുണ്ട്. പക്ഷേ ആ വീടിന്റെ ഉടമയ്ക്ക് ഒരു വര്‍ഷത്തിലേറെക്കാലം സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും പ്രളയ നഷ്ടപരിഹാരം കിട്ടിയില്ല.

ഉടുമുണ്ടു കീറിയുണ്ടാക്കിയ വെള്ള അക്ഷരങ്ങളില്‍ ടെറസിനു മുകളില്‍ 'താങ്ക്‌സ്' എന്നു രേഖപ്പെടുത്തിയ ഈ വീടിന്റെ ചിത്രം ലോകമെങ്ങും തരംഗമായിരുന്നു. കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി സുന്ദരവിലാസത്തില്‍ ധനപാലാണ് പ്രളയജലത്തില്‍ നിന്ന് ആളുകളെ ഹെലികോപ്റ്ററില്‍ രക്ഷിച്ച നാവിക സേനാംഗങ്ങള്‍ക്കുള്ള നന്ദി എന്ന നിലയില്‍ ഇംഗ്ലിഷില്‍ ഇങ്ങനെ കുറിച്ചത്. നാവികസേന അതു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

വെള്ളപ്പൊക്കത്തില്‍ ധനപാലിന് 8 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. എന്നാല്‍, ഉദ്യോഗസ്ഥരുടെ മുന്‍പില്‍ വെള്ളം കയറിയതു തെളിയിക്കാനാകാതെ താന്‍ തോറ്റമ്പിയെന്ന് അദ്ദേഹം പറയുന്നു. ധനസഹായം തേടി ധനപാല്‍ നല്‍കിയ അപേക്ഷകള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ തള്ളുകയായിരുന്നു. കൊച്ചിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ ധനപാല്‍ വെള്ളപ്പൊക്കത്തിനു ശേഷം ഇടപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുകയാണ്. ഭിത്തികളുടെ വിള്ളലും വയറിങ് തകരാറും പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ സ്വന്തം വീട്ടിലേക്കു മടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

പ്രളയജലം ഇറങ്ങിയപ്പോള്‍ ശുചീകരണത്തിനു നാട്ടില്‍ എല്ലാവര്‍ക്കും അനുവദിച്ച 10,000 രൂപ മാത്രമേ കിട്ടിയുള്ളൂ. പ്രളയം കഴിഞ്ഞപ്പോള്‍ റവന്യു വകുപ്പു ചുമതലപ്പെടുത്തിയ 3 ഗ്രൂപ്പുകള്‍ വീട്ടിലെത്തി പരിശോധിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ വിചിത്രമായ കാരണങ്ങളാണ് അധികൃതര്‍ ധനപാലിനോടു പറഞ്ഞത്.

കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫിസിലെയും കലകട്‌റേറ്റിലെയും ഉദ്യോഗസ്ഥരാണ് തന്നെ നിരാശപ്പെടുത്തിയതെന്നു ധനപാല്‍ പറഞ്ഞു. വീടിനു പ്രത്യേകം പേരില്ല എന്നാണ് ആദ്യം പറഞ്ഞത്. വീടിനു പേരില്ലെങ്കിലും പ്രത്യേകം വീട്ടു നമ്പര്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ധനപാലിനു സ്വന്തമായി റേഷന്‍ കാര്‍ഡില്ല എന്നായി ഉദ്യോഗസ്ഥര്‍. മാതാപിതാക്കളുടെ കാര്‍ഡില്‍ നിന്നു തന്റെ പേരു വേര്‍പെടുത്തി ധനപാല്‍ പുതിയ റേഷന്‍ കാര്‍ഡുണ്ടാക്കി. അതുമായി ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതു 'നേരത്തേ തള്ളിയ അപേക്ഷ വീണ്ടും പരിഗണിക്കില്ലെ'ന്നാണ്. പെരിയാറിനോടു ചേര്‍ന്നുള്ള ഒറ്റനില വീടാണ് ധനപാലിന്റേത്. ഇവിടെ 12 അടി ഉയരത്തില്‍ വെള്ളം ഉയര്‍ന്നു സര്‍വവും നശിച്ചിരുന്നു.

ധനപാലും കുടുംബവും ഹെലികോപ്റ്ററിലല്ല രക്ഷപ്പെട്ടത്. പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു വള്ളത്തിലാണ് രക്ഷിച്ചത്. എന്നാല്‍, സമീപത്തെ വയോധികരടക്കം ഒട്ടേറെപ്പേരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതു നേരില്‍ കണ്ടിരുന്നു. വെള്ളത്തിലൂടെ നീന്തിയെത്തിയ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ അഴിച്ചിട്ട ഡബിള്‍ മുണ്ടു കീറിയാണ് ഇതര സംസ്ഥാനക്കാരായ നാവിക സേനാംഗങ്ങള്‍ക്കു കൂടി മനസ്സിലാകാന്‍ ഇംഗ്ലിഷില്‍ നന്ദി രേഖപ്പെടുത്തിയത്. ടെറസിനു മുകളില്‍ ധനപാല്‍ താങ്ക്‌സ് എന്നു കുറിച്ചതു 'മുകളിലുള്ളവനെ' കൂടി മനസ്സില്‍ വച്ചു തന്നെയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (59 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends