Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി മഞ്ജുവാര്യർക്കെതിരെ ആദിവാസി ഗോഗ്രമഹാസഭ രംഗത്ത്

15 OCTOBER 2019 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...

അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..

സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍

പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി മഞ്ജുവാര്യർക്കെതിരെ ആദിവാസി ഗോഗ്രമഹാസഭ രംഗത്തെത്തി. മഞ്ജു വാര്യര്‍ നേതൃത്വം കൊടുക്കുന്ന മഞ്ജു വാര്യര്‍ ഫൗണ്ടേഷനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. 2018ലെ ആദ്യ പ്രളയത്തിൽ വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കള്‍ക്ക് വീടും മറ്റ്​ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നല്‍കാമെന്ന് വാഗ്​ദാനം നല്‍കിയ മഞ്ജു, അതില്‍നിന്ന്​ പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ആരോപിച്ചു.

2017ലാണ് മഞ്ജു വാര്യര്‍ കോളനിയിലെത്തിയത്. വീടുകളുടെ ദുരവസ്ഥ നേരില്‍ക്കണ്ട മഞ്ജു 56 കുടുംബങ്ങള്‍ക്ക് 'മഞ്ജു വാര്യര്‍ ഫൗണ്ടേഷനിലൂടെ' വീടും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. രണ്ട് കോടിയോളം രൂപയാണ് ഇതിന് ചെലവു വരുന്നത്. ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയും തുടര്‍ന്ന് പഞ്ചായത്തും ജില്ല ഭരണകൂടവും പ്രോജക്‌ട് അംഗീകരിക്കുകയും ചെയ്തു. പിന്നീട് 2018ലെയും 2019ലെയും പ്രളയകാലം ഏറെ നാശംവിതച്ചതോടെ കോളനി പൂര്‍ണമായും തകര്‍ന്നു.മഞ്ജു വാര്യരുടെ പ്രോജക്‌ട് നിലനില്‍ക്കുന്നതു കൊണ്ടു തന്നെ സര്‍ക്കാറി​​​​െന്‍റ മറ്റ് പദ്ധതികള്‍ കോളനിയില്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം പറഞ്ഞു.

പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ രണ്ടരക്കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷം ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും 1.35 ലക്ഷം രൂപ മാത്രം തരാം എന്നാണ് ഇപ്പോള്‍ പറയുന്നത് എന്നും ഗോത്രസഭ നേതാക്കള്‍ പറയുന്നു. പുനരധിവാസ പദ്ധതി ഏറ്റെടുക്കാന്‍ മഞ്ജു വാര്യര്‍ സ്വയം സന്നദ്ധയായി മുന്നോട്ട് വരികയായിരുന്നു. ഇക്കാര്യം പനമരം പഞ്ചായത്തിനേയും ജില്ലാ ഭരണകൂടത്തേയും അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം പുനരധിവാസത്തിനുളള ഒരു നടപടിയും പ്രദേശത്ത് സ്വീകരിച്ചിട്ടില്ല. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പുനരധിവാസം വാഗ്ദാനം ചെയ്തിരുന്നത് കൊണ്ട് കോളനിയിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചിട്ടില്ല എന്ന് ഗോത്രമഹാസഭ നേതാക്കള്‍ പറയുന്നു.

തുടര്‍ന്ന് പഞ്ചായത്ത് മെംബര്‍ എം.എ. തോമസ് വയനാട് ജില്ല ലീഗല്‍ അതോറിറ്റിക്ക് ഇതുസംബന്ധിച്ച്‌ പരാതി നല്‍കുകയും മഞ്ജുവിന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍, രണ്ടു കോടി രൂപയുടെ പ്രോജക്‌ട് ഏറ്റെടുക്കാനാകില്ലെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നും കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച്‌ മഞ്ജു വാര്യര്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് മറുപടി നല്‍കി. ഇതിനകം മൂന്നരലക്ഷം രൂപ നല്‍കിയതായും മറുപടിയില്‍ പറയുന്നു. നരധിവാസ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഗോത്രമഹാസഭ നേതാക്കള്‍ ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (3 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends