Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

565 ദിവസത്തെ ദാമ്പത്യത്തിനിടയിൽ ജോണിന്റെ കയ്യിലുള്ള 2 കോടി രൂപ തട്ടിയെടുക്കാൻ ഭാര്യയുടെ തന്ത്രങ്ങൾ; 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെർലിങ് മാത്യുവിന്റെ സഹോദരനായ തൊടുപുഴ നെയ്യശേരി സ്വദേശി കെ.ജോണ്‍ വില്‍സനെ കണ്ടെത്തിയത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ: മരണത്തിന് പിന്നാലെ നിക്ഷേപങ്ങളുടെയും, സ്ഥലങ്ങളുടെയും ഉൾപ്പെടെയുള്ള രേഖകളുമായി പാമ്പാടി സ്വദേശിനി മുങ്ങി:- നേവി ഉദ്യോഗസ്ഥനായിരുന്ന ആദ്യ ഭർത്താവിന്റെ അപകടമരണത്തിലും ദുരൂഹത- വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ

15 OCTOBER 2019 04:27 PM IST
മലയാളി വാര്‍ത്ത

ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തൊടുപുഴ നെയ്യശേരി സ്വദേശി കെ.ജോണ്‍ വില്‍സന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, സ്വത്തിനായി പ്രശ്ങ്ങൾ സൃഷ്ടിച്ച രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിന്റെ അപകട മരണത്തിലും സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്ത്. കോടികൾ കൈവശപ്പെടുത്താനുള്ള രണ്ടാം ഭാര്യയുടെ സമ്മർദ്ദമാണ് കെ.ജോണ്‍ വില്‍സന്റെ മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി മക്കൾ നൽകിയ പരാതിയിലാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇതിന് പിന്നാലെയാണ് കോട്ടയം പാമ്പാടി സ്വദേശിനിയുടെ ആദ്യ ഭർത്താവിന്റെ ബന്ധുക്കൾ നിയമ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നേവി ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവ് വാഹനാപകടത്തിലാണ് മരണമടഞ്ഞത്.

ഖത്തറിൽ കാൽ നൂറ്റാണ്ടിലേറെ പ്രവർത്തിച്ച വിൽസൺ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയായിരുന്നു. വിദ്യാഭ്യാസ സഹായം ,ചികിത്സ സഹായം .. തുടങ്ങി ഒട്ടേറെ നന്മകൾ ചെയ്തിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. നാട്ടിലും വിദേശത്തും ഒട്ടേറെ സുഹൃത്തുക്കളും ഒട്ടേറെ നല്ല പ്രവർത്തികളും ചെയ്തു വന്ന വിൽസൺ ജീവൻ ഒതുക്കിയത് പലവിധ സംശയങ്ങൾക്ക് ഇടവരുത്തുകയായിരുന്നു. ഗൾഫ് മേഖലകളിലെ 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെർലിങ് മാത്യുവിന്റെ സഹോദരനാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച വിൽസൺ.

ഡിസംബർ 31 ന്‌ വൈകിട്ട് വീടിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കെ ജോൺ വിൽസണെ കണ്ടെത്തുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. വിൽസന്റെ രണ്ടാം ഭാര്യ കോട്ടയം പാമ്പാടി സ്വദേശിനി ഈ സമയം, ആദ്യ ഭാര്യയിലെ മക്കൾക്കൊപ്പം കോട്ടയത്തുള്ള ദേവാലയത്തിൽ പോയിരിക്കുകയായിരുന്നു. ഖത്തറിൽ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫിസറായി ജോൺ വിത്സൺ വളരെക്കാലം പ്രവർത്തിച്ചിരുന്നു. ജോണിന്റെ ഭാര്യ വൽസമ്മ രോഗത്തെത്തുടർന്ന് പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. നാട്ടിലെത്തിയ ജോൺ പ്രായപൂർത്തിയായ രണ്ട്‌ ആൺ മക്കളുള്ള പാമ്പാടി സ്വദേശിനിയെ വിവാഹം ചെയ്യുകയായിരുന്നു. ജോണിന്റെ രണ്ടാം ഭാര്യയെ സുഹൃത്തെന്ന പേരിൽ അജ്ഞാതനായ ഒരാൾ ഫോണിലൂടെയും, അല്ലാതെയും ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ജോണിന്റെ മരണത്തോടെ സ്വത്ത്‌ ഭൂരിഭാഗവും കൈവശപ്പെടുത്താൻ രണ്ടാം ഭാര്യ ശ്രമങ്ങൾ തുടങ്ങിയെന്നും, നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉൾപ്പെടെയുള്ള രേഖകളുമായി ഇവിടെ നിന്ന് പോയെന്നും ജോണിന്റെ മക്കൾ പരാതിയിൽ വ്യക്തമാക്കുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിലാണ്.

ജോണിന്റെ ഒരു മകനെ, പാമ്പാടി സ്വദേശിനിയുടെ നേതൃത്വത്തിൽ വീട്ടിൽ നിന്നു പുറത്താക്കിയതായി ജോണിന്റെ മക്കളുടെ പരാതിയിൽ ആരോപിക്കുന്നു. രണ്ടാം ഭാര്യയുടെ വരവോടെ, വർഷങ്ങളായി വിൽസണുമായി അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റി നിർത്തിയെന്നും, 565 ദിവസത്തെ ദാമ്പത്യത്തിനിടയിൽ ജോണിന്റെ കയ്യിലുള്ള 2 കോടി രൂപ രണ്ടാം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കു മാറ്റിയെന്നും ജോണിന്റെ മക്കളുടെ പരാതിയിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (25 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (31 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (38 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (53 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends