Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് പ്രചരണം നീങ്ങുമ്പോള്‍ കൂടത്തായി കൊലപാതക പരമ്പര എല്‍.ഡി.എഫും യു.ഡി.എഫും ആയുധമാക്കുന്നു

15 OCTOBER 2019 03:22 PM IST
മലയാളി വാര്‍ത്ത

ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് പ്രചരണം നീങ്ങുമ്പോള്‍ കൂടത്തായി കൊലപാതക പരമ്പര എല്‍.ഡി.എഫും യു.ഡി.എഫും ആയുധമാക്കുന്നു. ആറ് കൊലപാതകങ്ങള്‍ നടത്തിയ ജോളിക്കെതിരായ തെളിവുകള്‍ മാസങ്ങള്‍ക്ക് മുമ്പ് കിട്ടിയിട്ടും സര്‍ക്കാര്‍ അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മഞ്ചേശ്വരത്ത് മറുപടി നല്‍കി. ഭര്‍ത്താവിനെയും രണ്ടാം ഭര്‍ത്താവിന്റെ പിഞ്ച് കുഞ്ഞിനെയും അടക്കം ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയ ജോളിയെ പൊലീസ് തന്ത്രപരമായി വലയിലാക്കിയത് കേരളസമൂഹം ആദരിക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന് മാത്രം ഇഷ്ടപ്പെട്ടിട്ടില്ലെന്ന് കോടിയേരി ആരോപിച്ചു. ജോളി കൂടുതല്‍ ആളുകളെ കൊല്ലണമായിരുന്നോ എന്നാണോ മുല്ലപ്പള്ളി ഉദ്ദേശിച്ചതെന്നും കോടിയേരി ചോദിച്ചു.

കൂടത്തായിയില്‍ സയനൈഡ് ഉപയോഗിച്ച് ജോളി കൊലപാതകങ്ങള്‍ നടത്തിയ വിവരം അഞ്ചുമാസം മുമ്പേ അറിഞ്ഞിരുന്നെന്നാണ് മുല്ലപ്പള്ളി പറയുന്നത്. എങ്കില്‍ അദ്ദേഹം എന്തുകൊണ്ട് പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചെന്ന് പൊതുസമൂഹത്തോട് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേസ് സംബന്ധിച്ച വസ്തുകളും തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ട് മാസങ്ങളായി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം അറസ്റ്റും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാനും സര്‍ക്കാരും ക്രൈംബ്രാഞ്ചും ഒത്തുകളിക്കുകയാണ്. പ്രധാനപ്രതി ജോളിയെ അറസ്റ്റ് ചെയ്യാന്‍ തെരഞ്ഞെടുത്ത സമയം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. ഉപതെരഞ്ഞെടുപ്പ് കഴിയും വരെ ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും പാര്‍ട്ടി സെക്രട്ടറിയും ഈ നാടകം തുടരുമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

ജോളിയെ സഹായിക്കാന്‍ പ്രാദേശിക മുസ്്‌ലിംനേതാക്കളടക്കം ശ്രമിച്ചിരുന്നു. അതിന്റെ തെളിവുകള്‍ ഏതാനും ദിവസം മുമ്പ് കണ്ടെത്തിയതോടെയാണ് മുല്ലപ്പള്ളി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. സൂര്യനെ വിറ്റ് കാശാക്കാന്‍ നോക്കിയവരാണ് യുഡിഎഫ് എന്ന് സോളാര്‍ കേസ് ചൂണ്ടിക്കാണിച്ച് കോടിയേരി പറഞ്ഞു. പാലാരിവട്ടം പാലം യുഡിഎഫ് വികസനത്തിന്റെ ഉത്തമ മാതൃകയാണെന്നും കോടിയേരി പരിഹസിച്ചു. മഞ്ചേശ്വരത്ത് ആര്‍.എസ്.എസ് മുസ്്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും കോടിയേരി ആരോപിച്ചു. പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കാരണം ഇടതുപക്ഷം വികസന വിരോധികള്‍ എന്ന വിമര്‍ശനം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സമുദായ സംഘടനയും ഇടതുപക്ഷത്തിന് എതിരാണെന്ന് വിശ്വസിക്കുന്നില്ലെന്ന് എന്‍എസ്എസിന്റെ ശരിദൂരത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിച്ചു. ഇടതുപക്ഷം വിശ്വാസികള്‍ക്ക് എതിരല്ല. അങ്ങനെ പ്രചരിപ്പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നുണ്ട്. വിശ്വാസികളെ സര്‍ക്കാരില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും അകറ്റാനുള്ള ചിലരുടെ നീക്കം വിലപ്പോവില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ തെറ്റിദ്ധാരണകള്‍ പറഞ്ഞ് പരത്തി. ഇത്തവണ അത് വിലപ്പോവില്ല. എന്‍.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാരാണ് ശബരിമലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ സര്‍ക്കാര്‍ മോശമാണെങ്കില്‍ അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മാറ്റി ചെയ്യാമെന്നും കോടിയേരി പറഞ്ഞു. അയോധ്യാ കേസില്‍ വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ സഹായം ചെയ്യരുതെന്ന ശശി തരൂരിന്റെ നിലപാടിനോട് യുഡിഫ്‌ന്റെ അഭിപ്രായം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (23 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (29 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (36 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (45 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (51 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (3 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends