Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഇക്കൊല്ലത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി രാജ്യദ്രോഹത്തിനും വധശ്രമത്തിനും തീഹാര്‍ ജയിലില്‍ 10 ദിവസം കിടന്നിട്ടുണ്ട്

15 OCTOBER 2019 03:27 PM IST
മലയാളി വാര്‍ത്ത

ഇക്കൊല്ലത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി രാജ്യദ്രോഹത്തിനും വധശ്രമത്തിനും തീഹാര്‍ ജയിലില്‍ 10 ദിവസം കിടന്നിട്ടുണ്ട്. കൊല്‍ക്കത്ത സ്വദേശിയായിരുന്ന അഭിജിത് ജെ.എന്‍.യുവില്‍ പഠിച്ചിരുന്ന കാലത്താണ് വൈസ്ചാന്‍സിലറെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ജയിലില്‍ കഴിഞ്ഞതെന്ന് അദ്ദേഹം ഓര്‍മിക്കുന്നു. 1983 കാലത്താണ് അഭിജിത്ത് ജെ.എന്‍.യുവില്‍ പി.ജിക്ക് പഠിച്ചിരുന്നത്. അന്നത്തെ വൈസ്ചാന്‍സിലര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ പുറത്താക്കിയ വി.സിയുടെ നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീട് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. ഇതേ തുടര്‍ന്ന് അഭിജിത് അടക്കമുള്ള വിദ്യാര്‍ത്ഥികളെ തീഹാര്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവങ്ങള്‍ നടന്നത്. അന്ന് താനും സുഹൃത്തുക്കളും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും അദ്ദേഹം ഓര്‍മിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും ഇടത് ആഭിമുഖ്യമുള്ള ചില അധ്യാപകരുടെയും നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടികള്‍ എടുത്തത്. ഗ്രാമങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജെ.എന്‍.യു പ്രവേശനത്തിന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സ്റ്റുഡന്റ് പ്രസിഡന്റിനെ പുറത്താക്കിയതെന്നും തങ്ങള്‍ പറയുന്നത് അനുസരിക്കണം എന്ന നിലപാടാണ് അന്നത്തെ സര്‍ക്കാരും യൂണിവേഴ്‌സിറ്റി അധികൃതരും സ്വീകരിച്ചതെന്നും അഭിജിത് പറയുന്നു.

എസ്.എഫ്.ഐയും എ.ഐ.എസ്.എഫും ആണ് അന്ന് ജെ.എന്‍.യുവിലെ ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍. എന്നാല്‍ താന്‍ ഒരു സംഘടനയുടെയും ഭാഗമായിരുന്നില്ലെന്നും അഭിജിത് പറയുന്നു. താന്‍ ഉള്‍പ്പെടെ 300റോളം വിദ്യാര്‍ത്ഥികളാണ് അന്ന് പ്രവേശനത്തിലെ അപാകതയ്‌ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇടത് സാമ്പത്തിക വിദഗ്ധനായിരുന്ന പ്രഭാത്പട്‌നായിക് അടക്കം അന്ന് അധ്യാപകരായിരുന്നു. 2016ല്‍ കനയ്യകുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ മോദി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ച് അഭിജിത്ത് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ലേഖനം എഴുതിയിരുന്നു. ജെ.എന്‍.യുവിലെ അന്നത്തെ അധ്യാപകരില്‍ ഭൂരിപക്ഷവും ഇടത് ചായ്‌വ് ഉള്ളഴരായിരുന്നെന്നും തങ്ങളുടെ ന്യായമായ ആവശ്യം അവര്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

കല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയ അഭിജിത് ബാനര്‍ജി ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ബാലകാല സുഹൃത്തും അധ്യാപികയുമായ അരുന്ധതിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടില്ല. പിന്നീടാണ് എസ്‌തേറിനെ പ്രണയിച്ച്ത്. രണ്ട് പേരും അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് കഴിയുന്നു. അഭിജിത്തിന്റെ അമ്മ സാമ്പത്തികശാസ്ത്ര അധ്യാപികയാണ്. ഇന്ത്യയുടെ സാമ്പത്തക സ്ഥിതി വളരെ മോശമാണെന്നാണ് അഭിജിത് പറയുന്നത്. നോട്ട് നിരോധനം നടപ്പാക്കിയത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും വിശപ്പടക്കാനും ജീവിതസാഹചര്യം മെച്ചമാക്കാനും ആകണം സാമ്പത്തിക വളര്‍ച്ച എന്ന മാനുഷികമായ സമീപനം സാമ്പത്തികശാസ്ത്രത്തില്‍ സ്വീകരിച്ചതിനാണ് അഭിജിത്തിനും ഭാര്യയ്ക്കും സുഹൃത്ത് മൈക്കിളിനും നോബല്‍ ലഭിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends