Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നതായി സംശയം, ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം

15 OCTOBER 2019 04:27 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നതായി സംശയം.  ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് സിലിയുടെ ബന്ധു വി.ഡി സേവ്യറുടെ വെളിപ്പെടുത്തല്‍. സിലി മരിച്ച ശേഷം സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോ എടുക്കാന്‍ ഭര്‍ത്താവ് ഷാജു അടക്കമുള്ളവര്‍ താല്‍പര്യം കാണിച്ചില്ലെന്ന് ബന്ധുവായ സേവ്യര്‍ പറഞ്ഞു. ഫോട്ടോ എടുക്കാന്‍ ആഗ്രഹമുള്ളവര്‍ പണം കൊടുക്കണമെന്ന് ഷാജുവിന്റെ പിതാവ് സഖറിയാസ് വാശിപിടിച്ചു. നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ തങ്ങള്‍ കൊടുക്കുമെന്ന് പറഞ്ഞതായും വി.ഡി.സേവ്യര്‍ പറഞ്ഞു.

അങ്ങനെ സേവ്യര്‍ ഇടപെട്ടാണ് ചടങ്ങുകളുടെ ഫോട്ടോ എടുത്തത്. അതിലാണ് സിലിക്ക് ഷാജുവും ജോളിയും ചേര്‍ന്ന് അന്ത്യചുംബനം നല്‍കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ആ ഫോട്ടോകള്‍ നിര്‍ണായകമായ തെളിവാണ്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോയും എടുത്തിട്ടില്ല. സാധാരണ ക്രൈസ്തവ കുടുംബങ്ങളില്‍ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോ എടുക്കാറുണ്ട്. സിലിയുടെയും ആല്‍ഫൈന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് നാട്ടുകാരും സിലിയുടെ ചില ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന കര്‍ശന നിലപാട് ഷാജുവും പിതാവ് സഖറിയാസും സ്വീകരിച്ചു. പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കീറിമുറിക്കണ്ടെന്ന് പറഞ്ഞാണ് എതിര്‍ത്തത്. സിലിക്ക് മുമ്പ് അസുഖം ഉണ്ടായിരുന്നെന്ന് ഷാജുവും വീട്ടുകാരും പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു.

സിലിക്ക് വീട്ടുകാര്‍ വിവാഹസമയത്ത് 50 പവനോളം ആഭരണം നല്‍കിയിരുന്നു. മരണ ശേഷം ഇവ കാണാതായി. അത് എവിടെ പോയെന്ന് യാതൊരു വിവരവുമില്ല. ഷാജുവിനോ വീട്ടുകാര്‍ക്കോ അതേക്കുറിച്ച് അറിയില്ലായിരുന്നെന്നും സേവ്യര്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങളില്‍ ഒരു മാല മാത്രമാണ് അവശേഷിച്ചത്. ആഭരണങ്ങള്‍ ജോഷി കൈക്കലാക്കിയെന്ന് സംശയമുണ്ട്. ജോളിയും സിലിയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ചിലപ്പോഴൊക്കെ സിലിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത് ജോളിയായിരുന്നു. ഇക്കാര്യങ്ങള്‍ ഫോണ്‍ വിളിക്കുമ്പോഴും മറ്റും സിലി പറഞ്ഞിട്ടുണ്ട്. 2001 ജനുവരി 13ന് ആണ് ഷാജുവും സിലിയും വിവാഹരായത്. 50 പവനോളം സ്വര്‍ണാഭരണങ്ങളാണ് അന്ന് നല്‍കിയത്.

ആഭരണങ്ങള്‍ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യേണ്ട സാഹചര്യം ഷാജുവിന്റെ കുടുംബത്തിനില്ല. പിന്നെ അവ എവിടെ എന്ന ചോദ്യത്തിന് ഷാജുവോ പിതാവോ കൃത്യമായ ഉത്തരം നല്‍കിയില്ല. ബന്ധുക്കള്‍ പലവട്ടം ഇക്കാര്യം ചോദിച്ചപ്പോള്‍ കോടഞ്ചേരിയിലെ ധ്യാനകേന്ദ്രത്തിന് സിലി ദാനം നല്‍കിയെന്ന് ഷാജു പറഞ്ഞു. പക്ഷെ, ബന്ധുക്കള്‍ തൃപ്തരല്ലായിരുന്നെന്ന് സേവ്യര്‍ പറയുന്നു. സിലി മരിച്ച 2016ല്‍ സംശയത്തിന് ഇടയാക്കുന്ന യാതൊരു കാരണങ്ങളും ബന്ധുക്കളുടെ മുന്നില്‍ ഇല്ലായിരുന്നു. ഷാജുവിന്റെയും സഖറിയാസിന്റെയും പെരുമാറ്റത്തില്‍ എന്തോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നെന്ന് പിന്നീട് തോന്നിയിരുന്നു. അതിനൊന്നും വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഷാജുവും ജോളിയും തമ്മിലുള്ള വിവാഹത്തെ സിലിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. അപ്പോഴും ജോളിയെ അവര്‍ക്കാര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends