Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

വീട് ജപ്തിയിൽ പ്രതിഷേധം; തിരുവനന്തപുരം പറശ്ശാലയിൽ ആത്‍മഹത്യ ഭീഷണി മുഴക്കി വീട്ടമ്മ

15 OCTOBER 2019 04:26 PM IST
മലയാളി വാര്‍ത്ത

 

തിരുവനന്തപുരം പറശ്ശാലയിൽ ആത്‍മഹത്യ ഭീഷണി മുഴക്കി വീട്ടമ്മ. വീട് ജപ്തിയിൽ പ്രതിഷേധിച്ചാണ് അയിര സ്വദേശി സെൽവി മണ്ണെണ്ണയുമായി വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 2005- ൽ വീട് പണിക്കായി സെല്‍വിയും ഭർത്താവും വിജയ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു.

ഈ വായ്പ തിരിച്ചടക്കാത്തതിനാലാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങിയത്. കട ബാധ്യതയെ തുടർന്ന് ഒൻപത് വർഷം മുൻപ് സെൽവിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 6.5 ലക്ഷം രൂപ ഇവർ തിരികെ അടച്ചതായി പറയുന്നു.

ഇന്നലെയാണ് സെൽവിയുടെ വീട് ബാങ്ക് ഓഫ് ബറോഡ അധികൃതരെത്തി ജപ്തി ചെയ്തത്. ജപ്തിയിൽ പ്രതിഷേധിച്ച് സെൽവി ആദ്യം വീടിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്നാണ് വീടിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതിനെ തുടർന്ന് ഇനിയും പന്ത്രണ്ട് ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്ക് അധികൃതർ ജപ്തിക്കുള്ള ശ്രമം നടത്തിയിരുന്നു. അന്ന് ജപ്തി ചെയ്ത വീടുതുറന്ന് പ്രദേശവാസികൾ തന്നെ സെൽവിയെ അവിടെ താമസിക്കാൻ സഹായിക്കുകയായിരുന്നു.

ഭർത്താവിന്‍റെ മരണശേഷം കടബാധ്യതയിലായ സെൽവി തൊഴിലുറപ്പ് ജോലികൾക്ക് പോയാണ് വിദ്യാർഥികളായ രണ്ട് മക്കളെയും പോറ്റുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബാങ്ക് അധികൃതർ സ്വർണം ഉൾപ്പടെ ചില സാധനങ്ങൾ കൊണ്ട് പോയതായി ഇവര്‍ ആരോപിച്ചു. തടയാൻ ശ്രമിച്ച സെൽവിയെ ബാങ്ക് അധികൃതർ മർദ്ദിച്ചെന്നും ഇവർക്ക് കൈക്ക് പരിക്ക് പറ്റിയെന്നും ആക്ഷേപമുണ്ട്.

2014 മുതൽ തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരം ഇന്നലെയായിരുന്നു ബാങ്ക് ഓഫ് ബറോഡ അധികൃതർ ജപ്തിക്കായി വീണ്ടും എത്തിയത്. ആറര ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ടെന്നാണ് സെല്‍വിയും കുടുംബവും പറയുന്നത്. എന്നാൽ രണ്ട് ലക്ഷം രൂപ മാത്രമേ തിരിച്ചടച്ചിട്ടുള്ളൂവെന്നും എട്ടു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാൻ ഉണ്ടെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends