Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും രൂഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍

15 OCTOBER 2019 04:59 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും രൂഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. കേരളരാഷ്ട്രീയത്തിലെ സയനൈഡ് ആണ് മുഖ്യമന്ത്രിയെങ്കില്‍ ജോളിയാണ് രമേശ് ചെന്നിത്തലയാണെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു. രണ്ടും നശീകരണമാണ്. സ്വത്ത് സമ്പാദിക്കലും വെട്ടിപ്പിടിക്കലും വെട്ടിക്കൊല്ലലും പണം തട്ടലും ഇല്ലാത്ത മേനിപറച്ചിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവസാനം സ്വന്തം കൈ കൊണ്ട് കൊന്ന ശേഷം രക്ഷകസ്ഥാനത്ത് വന്ന് വീമ്പ് കാണിക്കുന്ന ജോളിസം. ഇതാണ് കേരള രാഷ്ട്രീയത്തിലെ ഇടത് വലത് മുന്നണികളെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ ആരോപണവുമായി രംഗത്തെത്തിയത്.

ഉപതിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതിരിക്കാനാണ് എല്‍.ഡി.എഫും യു.ഡി.എഫും ശ്രമിക്കുന്നത്. കൂടത്തായി കൊലപാതകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മറയാക്കുന്നു. കിഫ്ബി, കിയാല്‍ അഴിമതിയും പാലാരിവട്ടം പാലവും ഇരുമുന്നണികളിലെയും നേതാക്കള്‍ സംസാരിക്കുന്നില്ല. ചര്‍ച്ച ചെയ്താല്‍ ഇരുവരും പ്രതിക്കൂട്ടിലാകും. കൂടത്തായിയിലെ വിഷം ഉപയോഗിച്ച് രാഷ്ട്രീയ അഴിമതികളും വികസന മുരടിപ്പും മറച്ചുവയ്ക്കുകയാണ്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലൂടെ വലിയ ഭൂമി തട്ടിപ്പിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനില്‍ക്കുന്നത്. ചെറുവള്ളി അടക്കം അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമി ഹാരിസന്റെ കയ്യിലാണ്. സര്‍ക്കാരും ബിലിവേഴ്‌സ് ചര്‍ച്ചും തമ്മിലുള്ള കേസ് തീര്‍പ്പാകും മുമ്പ് വില കൊടുത്ത് ആ ഭൂമി ഏറ്റെടുക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണ്. സിവില്‍ കോടതിയില്‍ സര്‍ക്കാര്‍ കേസിന് പോകണം. കോടതിയും രാജമാണിക്യം റിപ്പോര്‍ട്ടിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷെ, മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ല. ഹാരിസണെതിരെ പോരാടിയ സുശീല ഭട്ടിനെ പുറത്താക്കി. രാജമാണിക്യത്തെ മാറ്റി ഓഫിസിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. ഇതൊക്കെ എന്തിന് വേണ്ടായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് പറയണം. ഭൂമി സംബന്ധമായ ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് മുഖ്യമന്ത്രി അന്വേഷിപ്പിക്കണം. അതിന് തയ്യാറാണോ അദ്ദേഹത്തിന്റെ ഓഫിസും ഹാരിസണും യോഹന്നാനും തമ്മിലുള്ള കൂട്ട് കച്ചവടമാണ് ചെറുവള്ളി എസ്‌റ്റേറ്റിന്റെ മറവില്‍ വിമാനത്താവളം എന്ന പേരില്‍ നടത്തുന്നത്.

ചെറുവള്ളി എസ്റ്റേറ്റ് വിവാദത്തില്‍ യു.ഡി.എഫ് മൗനംപാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. കോന്നി, അരൂര്‍, എണാകുളം, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എ.ഡി.എ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസുമായി അഭിപ്രായഭിന്നതകള്‍ ഇല്ല. എന്‍.എസ്.എസ് തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. എന്‍.എന്‍.ഡി.പി യോഗവും ഒപ്പമുണ്ട്. ശബരിമല വിഷയത്തില്‍ നിന്ന് ബി.ജെ.പി പിന്നോട്ട് പോയിട്ടില്ല. നിയമനിര്‍മാണം നടത്തുന്ന കാര്യത്തെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് അടക്കം വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (23 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (29 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (36 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (45 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (51 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (3 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends