Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കൂടത്തായിയിലെ അരുംകൊലയ്ക്ക് പിന്നില്‍ സാത്താന്‍പൂജ! സാത്താനെ പ്രസാദിപ്പിച്ചാല്‍ സമ്പത്ത് വര്‍ധിക്കുമെന്നാണ് സാത്താന്‍പൂജക്കാരുടെ വിശ്വാസം!

15 OCTOBER 2019 05:35 PM IST
മലയാളി വാര്‍ത്ത

കൂടത്തായി-പുലിക്കയം മേഖലയില്‍നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പിഞ്ചുകുഞ്ഞിനെയടക്കം ആറു നിഷ്ഠൂര കൊലപാതകങ്ങള്‍ നടത്തിയ കൂടത്തായി കൊലപാതകപരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് സാത്താന്‍ പൂജയുമായി ബന്ധമുണ്ടെന്ന് സൂചന. പോലീസ് ഇതേക്കുറിച്ച് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. സാത്താന്‍പൂജ (ബ്‌ളാക്ക് മാസ്) ടീം കാലങ്ങളായി കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചില ഡോക്ടര്‍മാരും വന്‍ ബിസിനസുകാരുമടങ്ങുന്ന സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. ജോളിയുടെ നാടായ ഇടുക്കിയിലും സാത്താന്‍പൂജക്കാര്‍ക്ക് വേരുകളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. എന്‍ഐടി പ്രഫസറെന്ന വ്യാജേന എന്നും വീട്ടില്‍നിന്ന് പുറത്തുപോയിരുന്നത് സാത്താന്‍പൂജയുമായി ബന്ധപ്പെട്ടാണെന്നാണ് പോലീസിന്റെ നിഗമനം. സാത്താന്‍പൂജ ഗ്രൂപ്പിലുള്ള ചിലരുമായി ജോളി ഇടപഴകിയതിന്റെ വിശദാശംങ്ങള്‍ പോലീസിന് ലഭിച്ചതായി അറിയുന്നു.

സാത്താനെ പ്രസാദിപ്പിക്കാന്‍ ക്രിസ്തീയവിശ്വാസത്തിന്റെ കാതലായ വിശുദ്ധകുര്‍ബാനയെന്ന ഓസ്തിയെ അവഹേളിക്കുന്നതടക്കം നിരവധി ആഭിചാരകര്‍മങ്ങള്‍ ഇവര്‍ നടത്തുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുരുതി അഥവാ അരുംകൊല അവരുടെ ആഭിചാരകര്‍മ്മങ്ങളുടെ ഭാഗമാണ്. സാത്താനെ പ്രസാദിപ്പിച്ചാല്‍ സമ്പത്ത് വര്‍ധിക്കുമെന്നാണ് സാത്താന്‍പൂജക്കാരുടെ വിശ്വാസം. പ്രധാനമായും പെണ്‍കുട്ടികളെ കുരുതികൊടുക്കാറുണ്ടെന്ന് സാത്താന്‍പൂജ സംബന്ധിച്ച വെബ്‌സൈറ്റുകളിലുണ്ട്. ജോളി രണ്ടാം ഭര്‍ത്താവിന്റെ കുഞ്ഞ് ആല്‍ഫൈനെ കൊലപ്പെടുത്തിയതും ഏതാനും പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. ഗസ്റ്റ് ഹൗസിനു സമീപം പ്രവര്‍ത്തിക്കുന്ന ഒരു ക്‌ളബാണ് സാത്താന്‍ പൂജക്കാരുടെ കോഴിക്കോട്ടെ സങ്കേതം. ഇതിന്റെ ശാഖകള്‍ മിക്ക ജില്ലകളിലും ഉണ്ട്. അംഗങ്ങള്‍ക്കുമാത്രമെ ക്ലബില്‍ പ്രവേശനം നല്‍കു. പുറമെനിന്നുള്ള ആരേയും ആ ഭാഗത്തേക്ക് അടുപ്പിക്കാറില്ല. വെള്ളിയാഴ്ച ദിവസങ്ങളിലാണ് സാധാരണ സാത്താന്‍പൂജ നടക്കുക.

സംസ്ഥാന-ജില്ലാ രഹസ്യാന്വേക്ഷണ വിഭാഗം മുന്‍പ് ഇതേക്കുറിച്ച് അന്വേഷണം നടത്തി ചില വസ്തുതകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ഡോക്ടര്‍മാരും, ഉന്നത ബിസിനസുകാരും, പ്ലാന്റര്‍മാരുമായതിനാല്‍ തുടരന്വേഷണം ഉണ്ടായില്ല. കോഴിക്കോട്ടെ ഒരു ഡോക്ടറാണ് മലബാര്‍ മേഖലയുടെ കമാന്‍ഡര്‍. ഇദ്ദേഹം പ്രത്യേക യൂനിഫോം അണിഞ്ഞുനില്‍ക്കുന്ന ചിത്രം നേരത്തെ പോലീസ് ശേഖരിച്ചിരുന്നു.

ദേവാലയങ്ങളില്‍ സ്വന്തക്കാരെന്ന വ്യാജേന കയറിക്കൂടി ഓസ്തി തട്ടിയെടുക്കാറുണ്ടെന്നും ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. എന്‍ഐടി ഭാഗം കേന്ദ്രീകരിച്ച് സാത്താന്‍പൂജ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് ചില സൂചനകളുണ്ട്. ജോളി എന്‍ഐടി കേന്ദ്രീകരിച്ചത് ഇതിനാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends