Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ജോളിയെ സകല പഴുതുമടച്ച് പൂട്ടാന്‍ നിയോഗിക്കപ്പെട്ട ദിവ്യ ഗോപിനാഥിനെക്കുറിച്ചറിയാം

15 OCTOBER 2019 06:03 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ഇതുവരെ ഒരു വനിതയും ചെയ്യാത്ത കൃത്യമാണ് കൂടത്തായി കൊലപാതക പരമ്പരയിലൂടെ ജോളി ചെയ്തത് എന്ന് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെയാണ് അന്വേഷണ സംഘത്തിന് സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ ഒരു പ്രത്യേക സംഘത്തെ കൂടി നിയമിച്ചപ്പോള്‍ ഐടി സെല്‍ പൊലീസ് സൂപ്രണ്ടന്റ് ഡോ. ദിവ്യ വി ഗോപിനാഥിനെയും ഉള്‍പ്പെടുത്തിയത്. കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ച ഉദ്യോഗസ്ഥയാണ് ദിവ്യ. കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥയായ ഇവര്‍ കേരളത്തിലേക്ക് എത്തിയിട്ട് കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂ.

സെന്‍ട്രല്‍ കേഡറില്‍ ഡെപ്യൂട്ടേഷനിലാണ് കര്‍ണാടക കേഡറിലായിരുന്ന ഈ ഉദ്യോഗസ്ഥ ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ വച്ച് മന്ത്രിയുടെ കാര്‍ കടത്തിവിടാതെ തടഞ്ഞതിന് മന്ത്രിയുടെ അധിക്ഷേപമേല്‍ക്കേണ്ടി വന്നതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥയുമാണ് ദിവ്യ ഗോപിനാഥ്.

ഇക്കഴിഞ്ഞ ജൂലൈ 18-ന് തുമകുരു ജില്ലാ ഭരണകൂടത്ത് സുരക്ഷയൊരുക്കുന്നതിന് സഹായിക്കുന്നതിനിടെയായിരുന്നു സംഭവം. സിദ്ധഗംഗ മഠത്തില്‍ സുരക്ഷയൊരുക്കുന്നതിനാണ് അവധിയിലായിരുന്ന മുന്‍ തുമകുരു പൊലീസ് സൂപ്രണ്ടായിരുന്ന ദിവ്യയുടെ സഹായം അധികൃതര്‍ തേടിയത്. ശിവകുമാര സ്വാമിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷം അകത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങായിരുന്നു മഠത്തില്‍ നടന്നത്. എന്നാല്‍ ചടങ്ങ് അവസാനഘട്ടത്തിലെത്തിയപ്പോള്‍ എത്തിയ മന്ത്രി കെ സി മഹേഷിന്റെ വാഹനം കടത്തിവിടാന്‍ ദിവ്യ തയ്യാറായില്ല.

ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥയോട് അലറിക്കൊണ്ട് ബ്ലഡി ലേഡി, ഞാനാരാണെന്ന് അറിയാമോ? ഞാനൊരു മന്ത്രിയാണ് എന്ന് പറഞ്ഞു. തുമുകുരു ഡെപ്യൂട്ടി കമ്മിഷണര്‍ രാകേഷ് സിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ തല്‍സമയം ഓടിയെത്തുകയും ചെയ്തു. തുമുകുരു പൊലീസ് സൂപ്രണ്ടായിരുന്ന ദിവ്യയെ ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പ് സ്ഥലംമാറ്റിയിരുന്നു. അതിനെതുടര്‍ന്ന് ലീവിലായിരുന്ന അവര്‍ വകുപ്പില്‍ നിന്നുള്ള അഭ്യര്‍ത്ഥന സ്വീകരിച്ചാണ് സുരക്ഷാ സംവിധാനങ്ങളില്‍ സഹായിക്കാനെത്തിയത്.

സംഭവം വലിയ വിവാദമായപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി ഉദ്യോഗസ്ഥയോട് മാപ്പ് പറയാന്‍ മന്ത്രിയോട് നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിനു ശേഷം സെന്‍ട്രല്‍ കേഡര്‍ ഡെപ്യൂട്ടേഷനിലൂടെ ദിവ്യ കേരളത്തിലെത്തുകയായിരുന്നു.
കൂടത്തായി കൊലപാതക പരമ്പരയില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുക എന്നതാണ് കേരളാ പോലീസിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതു നേരിടാനാണ് ദിവ്യയെ രംഗത്തിറക്കിയിരിക്കുന്നത്.

ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് ഐപിഎസിനെ പ്രണയിച്ച വ്യക്തിയാണ് ദിവ്യ ഗോപിനാഥ്. 2010-ല്‍ സിവില്‍ സര്‍വീസ് നേടിയെടുത്ത അവര്‍ സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നിന്നുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. കര്‍ണാടകത്തില്‍ ചിക്കബല്ലാപ്പൂര്‍ ജില്ലയില്‍ എസ്പിയായി ജോലി നോക്കവെ പ്രമാദമായ പല കേസുകളും ദിവ്യ തെളിയിച്ചിട്ടുണ്ട്. മലയാളവും ഹിന്ദിയും ഇംഗ്ലീഷും കന്നഡയും അടക്കമുള്ള ഭാഷകളും ഇവര്‍ക്ക് വശമാണ്. എന്തായാലും ഡോക്ടറിന്റെ വെള്ളക്കുപ്പായം ഉപേക്ഷിച്ച് കാക്കിയെ പ്രണയിച്ച ദിവ്യയ്ക്ക് ജോളിയെ പൂട്ടാനാവുമെന്നു തന്നെയാണ് പോലീസ് സേനയുടെ വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends