Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഭരതന്നൂരിലെ കൊലയാളി ആ നാൽവരിൽ ഒരുവൻ ? വീണ്ടും പുറത്തെടുത്തപ്പോൾസഹായമായത് ആ പ്ലാസ്റ്റിക് കവർ ; നിർണ്ണായകമായ തെളിവുകൾ കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം

15 OCTOBER 2019 05:56 PM IST
മലയാളി വാര്‍ത്ത

പത്ത് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 14 വയസുകാരന്റെ മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കായി വീണ്ടും പുറത്തെടുത്തു. വിദ്യാർഥിയുടെ മൃതദേഹപരിശോധനയിൽ അന്വേഷണസംഘത്തിന്‌ സഹായകമായത് കുട്ടിയെ അടക്കം ചെയ്ത പെട്ടി പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവറാണ്. ഈ പ്ളാസ്റ്റിക്‌ കവർ ദ്രവിക്കാത്തതിനാൽ പെട്ടിക്ക്‌ കേടുപാട്‌ വന്നിട്ടില്ലായിരുന്നു. അത് കൊണ്ട് തന്നെ അധികം കേടുകൂടാതെ ശരീരത്തിലെ ചില അവയവങ്ങൾ പരിശോധനയ്ക്കായി ശേഖരിക്കാൻ കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ െഫാറൻസിക് സർജൻ ഡോ. ശശികലയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കല്ലറ തുറന്നുള്ള പരിശോധനയ്ക്കു നേതൃത്വം കൊടുത്തത്. അന്വേഷണത്തോടനുബന്ധിച്ച് പ്രതികളെന്നു സംശയിക്കുന്ന തരത്തിലുള്ള നൂറ്റിമുപ്പതോളംപേരെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പതിനെട്ടു പേരെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം മുന്നോട്ടു പോയിരുന്നത്‌. ഈ കൂട്ടത്തിൽ നാലുപേരാണ് ഇപ്പോൾ കൂടുതൽ നിരീക്ഷണത്തിലുള്ളത്‌.

കൊലപാതകമെന്ന് ഉന്നയിച്ച് ആക്‌ഷൻ കൗൺസിൽ രൂപവത്‌കരിക്കാനും മറ്റും മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരാളും പ്രതികളുടെ പട്ടികയിലുണ്ടെന്നാണ്‌ പോലീസിൽ നിന്നും കിട്ടുന്ന സൂചന. മാത്രമല്ല മൃതദേഹാവശിഷ്ടങ്ങളിൽ നിന്നു മികച്ച രീതിയിലുള്ള തെളിവുകൾ ശേഖരിക്കാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നു. സംശയത്തിന്റെ നിഴലിലുള്ള നിരവധിപ്പേർ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. മൂന്നുമാസം മുൻപ് കേസുമായി ബന്ധമുണ്ടെന്നു സംശയമുള്ള നിരവധിപ്പേരുടെ ഡി.എൻ.എ. ടെസ്റ്റ് ക്രൈംബ്രാഞ്ച് നടത്തി . മാത്രമല്ല ആവശ്യമായ തെളിവുകൾ ശേഖരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തിന്റെ പരിശോധനകളുടെ ഫലംകൂടി കിട്ടിയാൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകമെന്നു തെളിഞ്ഞതോടെ മുങ്ങിമരണമെന്ന് റിപ്പോർട്ട്‌ നൽകിയ പാങ്ങോട് സബ് ഇൻസ്‌പെക്ടർ സസ്‌പെൻഷനിലായിരുന്നു. ശവക്കല്ലറ തുറന്ന തിങ്കളാഴ്ച രാവിലെ നാടിന്റെ പലയിടങ്ങളിൽ നിന്നും ജനം ഇവിടേക്ക് എത്തിയിരുന്നു. പോലീസ് നേരത്തേതന്നെ വേണ്ട ക്രമീകരണങ്ങൾ ചെയ്തതിനാൽ നടപടികൾ പെട്ടെന്നു പൂർത്തീകരിക്കാനായി. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും മാത്രമേ ഈ സ്ഥലത്തു നിർത്തിയിരുന്നുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (24 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (30 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (37 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (52 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends