ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്: ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയെന്ന് ഉമ്മന്‍ ചാണ്ടി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിയ്‌ക്കെതിരെ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലെത്തി പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു.
അതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ പരാജയം സമ്മതിക്കുന്നുവെന്നും പോരായ്മകള്‍ പരിശോധിച്ച് പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ പോരായ്മയാണ് തോല്‍വിക്ക് കാരണമെന്ന ആരോപണവും ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























