Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഇത് ലെവല്‍ വേറെയാ... ജോളി ജോസഫിനെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം; അതിനിടെ പിടിക്കപ്പെട്ടാല്‍ ജോളി ചെയ്യാനിരുന്ന പ്ലാനുകള്‍ പുറത്ത്; ജോളിയേടത്തിയും ജോളിയാന്റിയുമെന്നുള്ള ബഹുമാനത്തില്‍ തന്നെ സന്തോഷത്തോടെ പിരിയാനും ആഗ്രഹിച്ചു

18 OCTOBER 2019 12:36 PM IST
മലയാളി വാര്‍ത്ത

അന്വേഷണ സംഘത്തിന് എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത കുറ്റവാളിയായി ജോളി ജോസഫ് മാറുകയാണ്. 17 വര്‍ഷത്തിനിടയില്‍ കൂട്ടകൊലപാതകം നടത്തി വിരാചിച്ച സ്ത്രീ കുറ്റവാളി ഒരുപക്ഷെ ആദ്യത്തേകാം. അതുകഴിഞ്ഞും ഒരു കൂസലുമില്ലാതെ പ്ലാനുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ എന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ചിന്ത ജോളിയെ അലട്ടിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന പ്ലാനും ജോളി തയ്യാറാക്കിയിരുന്നു. പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്നാണ് ജോളി പോലീസിനോട് വെളിപ്പെടുത്തിയത്.

അറസ്റ്റിലാകുന്നതിന്റെ അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. എന്നാല്‍ കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ സഹോദരനും അമേരിക്കയില്‍ താമസക്കാരനുമായ റോജോ തോമസിന്റെ ഉറച്ച നിലപാടും ക്രൈംബ്രാഞ്ച് വീട്ടില്‍ ആരാരുമറിയാതെ സ്ഥാപിച്ച ക്യാമറയുമാണ് ജോളിയെ കുടുക്കാന്‍ കാരണം. വീട്ടില്‍ വന്നുപോയ വിഐപി വിരുന്നുകാരും ജോളിയുടെ നീക്കങ്ങളുമെല്ലാം ക്യാമറയില്‍ അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു. ആദ്യം അവരെ പൂട്ടി ജോളിയെ ഒറ്റപ്പെടുത്തി. ഒരു കാരണവശാലും അറസ്റ്റിന്റെ ഒരു സൂചനയും നല്‍കാതിരിക്കാന്‍ അന്വേഷണ സംഘം പ്രത്യേകം ശ്രദ്ധിച്ചു. ഇത്ര വലിയ കേസായിട്ടും മാധ്യമങ്ങളെ പോലും അറിയിച്ചില്ല. റോജോ പരാതിയില്‍ ഉറച്ച് നിന്നതോടെ അന്വേഷണം കടുപ്പിക്കുകയും രഹസ്യമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു.അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകള്‍ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ തന്റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയും ജോളിക്കുണ്ടായിരുന്നു.

ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തുകയും ചെയ്തു. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ജോളി പറഞ്ഞത്. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

അതിനിടെ ജോളി ജോസഫിനെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായുള്ള അപേക്ഷ ഇന്നു രാവിലെ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.

പൊന്നാമറ്റം റോയ് വധക്കേസില്‍ ഇന്നു വൈകിട്ട് കസ്റ്റഡി പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോത്തന്നെ പുതിയ അറസ്റ്റിനുള്ള അനുമതിയും വാങ്ങാനാണ് ശ്രമം. സിലി വധക്കേസിലെ എഫ്‌ഐആറില്‍ എം.എസ്.മാത്യുവിനെയും പ്രതി ചേര്‍ത്തിരുന്നെങ്കിലും ജോളിയെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നതെന്നാണു വിവരം. പ്രതികളുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിച്ചേക്കും.

ജാമ്യം കിട്ടിയില്ലെങ്കില്‍ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റുന്ന ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ തിങ്കളാഴ്ചയാകും പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിക്കുക. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വച്ച് ജോളി ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് സിലിയെ കൊലപ്പെടുത്തി എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. എഫ്‌ഐആര്‍ തയാറായ മറ്റു 4 കൊലപാതക കേസുകളില്‍ക്കൂടി അറസ്റ്റ് നടക്കാനുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends