Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ജോര്‍ജിന് മഅദ്‌നിയുടെ പിന്തുണ; മോചനത്തിന് കേന്ദ്രത്തെ സമീപിക്കും, ഒരു മുഴം മുമ്പേ എറിഞ്ഞ് ചീഫ് വിപ്പ്

10 FEBRUARY 2015 05:05 PM IST
മലയാളി വാര്‍ത്ത.

ചീഫ് വിപ്പ് പി.സി. ജോര്‍ജിന് അബ്ദുള്‍ നാസര്‍ മഅദ്‌നിയുടെ പിന്തുണ. പി.സി.ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണായകമാണ്. ഇക്കാലമത്രയും മുസ്ലീം വോട്ടുകള്‍ ജോര്‍ജ് ഉറപ്പാക്കിയിരുന്നു. എന്നാല്‍ യുഡിഎഫില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ കാരണമാണ് ജോര്‍ജ് മഅദ്‌നിയെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചത്. തെരഞ്ഞെടുപ്പില്‍ താന്‍ പിന്തുണയ്ക്കാമെന്നാണ് മഅദ്‌നി പറഞ്ഞത്.
മഅദ്‌നിക്ക് കേരളത്തിലെ മുസ്ലീം സമുദായത്തില്‍ വന്‍ പിന്തുണയാണുള്ളത്. മഅദ്‌നിയെ ജയിലിലടച്ചതിനെതിരെ ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷം കനക്കുന്നു. കര്‍ണാടകം ഭരിച്ചിരുന്ന ബിജെപി സര്‍ക്കാരാണ് മഅദ്‌നിയെ ജയിലിലടച്ചെങ്കിലും തുടര്‍ന്ന് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അദ്ദേഹത്തെ സഹായിച്ചതേയില്ല. മാത്രവുമല്ല കോണ്‍ഗ്രസ് സര്‍ക്കാര്‍ മഅദ്‌നിയെ കൂടുതല്‍ കുരുക്കുകയും ചെയ്തു. കര്‍ണാടകത്തിലെ ആഭ്യന്തരമന്ത്രി മലയാളിയുമാണ്.
യുഡിഎഫില്‍ നിന്നും പ്രതികൂലമായ അന്തരീക്ഷമാണ് ജോര്‍ജ് അനുഭവിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ തന്നെ അവര്‍ എത്രത്തോളം സഹായിക്കുമെന്ന് ജോര്‍ജിന് ഉറപ്പില്ല. കെ.എം.മാണി ജോര്‍ജിനു വേണ്ടി പിന്തുണ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിലും അദ്ദേഹത്തിനു അത്ര വിശ്വാസം പോരാ. ലീഗ് നേതൃത്വം ഇക്കാലമത്രയും ജോര്‍ജിനെ സഹായിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുമായി അടുപ്പം പുലര്‍ത്തുന്ന ലീഗ് പിന്തുണ ആവര്‍ത്തിക്കുമോ എന്ന് ജോര്‍ജിന് സംശയമുണ്ട്.
മഅദ്‌നിയെ തുറങ്കിലടച്ചത് ശരിയായില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് സന്ദര്‍ശനാന്തരം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹം എത്രയും വേഗം ജയില്‍ മോചിതനാകണമെന്നും പ്രാര്‍ത്ഥിച്ചു. ജയില്‍ മോചിതനായ മഅദ്‌നിയെ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ക്കാണ് ഭൂരിപക്ഷം. ലീഗ് പറഞ്ഞാല്‍ വോട്ടു ചെയ്തിരുന്ന മുസ്ലീം വോട്ടര്‍മാര്‍ എന്നാല്‍ കാലാന്തരത്തില്‍ ലീഗില്‍ നിന്നകന്ന് മറ്റ് പാര്‍ട്ടികളുമായി അടുപ്പം സൂക്ഷിച്ചു. ഇത് ജോര്‍ജിന് നന്നായറിയാം. ജോര്‍ജിന് പൂഞ്ഞാര്‍ നിന്നും ഇടതു വലതു ബിജെപി ഭേദമന്യേ വോട്ടുകള്‍ ലഭിക്കാറുണ്ട്. വോട്ടര്‍മാരുമായുള്ള വ്യക്തിബന്ധമാണ് കാരണം. വോട്ടര്‍മാരെ പേരെടുത്തു വിളിക്കാന്‍ തക്കബന്ധം ജോര്‍ജിന് മണ്ഡലത്തിലുണ്ട്. പൂഞ്ഞാറിലെ തന്റെ സാന്നിധ്യം തന്നെ തനിക്ക് ഈസിവാക്ക് ഓവറിന് വഴിയൊരുക്കുമെന്ന് പി.സി.ജോര്‍ജ് വിശ്വസിക്കുന്നു. മഅദ്‌നിയുടെ മോചനത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും ജോര്‍ജ് ആലോചിക്കുന്നു. സാമ്പത്തിക രാഷ്ട്രീയ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ ജോര്‍ജിനു കഴിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends