തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടകൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ചൊവ്വാഴ്ച സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദ് അലിയില്‍ നിന്നാണ് എയര്‍ കസ്റ്റംസ് വിഭാഗം ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണ ബിസ്‌കറ്റുകള്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
പുലര്‍ച്ചെ 5.30ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ഇന്ത്യാ വിമാനത്തിലാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് പോവുകയായിരുന്നു വിമാനം. മുഹമ്മദ് അലി ചെന്നൈ വരെയുള്ള ടിക്കറ്റ് എടുത്തിരുന്നതിനാല്‍ ചെന്നൈയിലെത്തിച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























