സി പി എം പറയുന്നു എൻ എസ് എസ് എ കെ ജി സെന്ററിന്റെ ഐശ്വര്യം; ജി. സുകുമാരൻ നായരുടെ ശരിദൂരം അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മുന്നെണ്ണത്തിലെങ്കിലും വിജയം കൊണ്ടു വരുമെന്ന് ഇടതു മുന്നണി

ജി. സുകുമാരൻ നായരുടെ ശരിദൂരം അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മുന്നെണ്ണത്തിലെങ്കിലും വിജയം കൊണ്ടു വരുമെന്ന് ഇടതു മുന്നണി. സുകുമാരൻ നായരുടെ വർത്തമാനങ്ങൾ തെരഞ്ഞെടുപ്പ് വരെ തുടരണേ എന്ന പ്രാർത്ഥനയിലാണ് സിപിഎം.
സി പി എമിന്റെ ഉള്ളിലിരുപ്പ് ഇത്രമാത്രം. മൂന്നാക്കക്കാരുടെ പ്രതിനിധിയായ ജി.സുകുമാരൻ നായർ യു ഡി എഫിന് വേണ്ടി വോട്ടുപിടിക്കുമ്പോൾ പിന്നാക്കക്കാരുടെ കൺസോൾഡേഷൻ സ്വാഭാവികമായി വന്നു ചേരും. ഇത് ഇടതു മുന്നണിക്ക് ഗുണകരമാകും.
ഹിന്ദുക്കളെ മാത്രമല്ല ക്രൈസ്തവരിലും മുസ്ലിങ്ങളിലുമുള്ള പിന്നാക്കക്കാരെ അണി ചേർക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കേരളം മുമ്പില്ലാത്ത വിധം ജാതി മത സംഘടനകളുടെ വിളനിലമായി തീർന്നു. അത് തുടങ്ങിവച്ചത് എൻ എസ് എസ് തന്നെയാണ്. വെള്ളാപ്പള്ളി നടേശനാണ് പരോക്ഷമായി അതിന് കാരണക്കാരനായത്. പിണറായി വിജയനുമായി ചേർന്ന് വെള്ളാപ്പള്ളി സംസാരിക്കാൻ തുടങ്ങിയതാണ് സുകുമാരൻ നായരെ എതിരാക്കിയത്.
നേരത്തെയും പിന്നാക്കക്കാരെ ഒരുമിച്ച് നിർത്താനാണ് പിണറായി ശ്രമിച്ചിട്ടുള്ളത്. മൂന്നാക്കക്കാരുടെ വോട്ട് തങ്ങൾക്ക് ലഭിക്കില്ലെന്ന് സിപി എം കരുതുന്നു. എന്നാൽ അതിലൊരു പ്രബല വിഭാഗത്തിന്റെ വോട്ട് തങ്ങൾക്ക് കിട്ടുമെന്ന് പിണറായിക്ക് അറിയാം. എൻ എസ് എസ് നേതൃത്വത്തിനോട് എതിർപ്പുള്ള ഒരു വിഭാഗം മുമ്പും ഇടതു മുന്നണിക്ക് വോട്ടു ചെയ്യാറുണ്ട്. അത് ഇത്തവണയും ലഭിക്കുമെന്ന് സിപിഎം കരുതുന്നു. അത്തരക്കാരെ ഒരു കാരണവശാലും പ്രകാപിപ്പിക്കരുതെന്നും സിപിഎം കരുതുന്നു. ശബരിമല പോലുള്ള വിഷയങ്ങളിൽ സിപിഎം തൊടാത്തത് അതു കൊണ്ടാണ്.
വട്ടിയൂർക്കാവിലും കോന്നിയിലും രണ്ട നിലപാടാണ് എൻ എസ്എസ് പിന്തുടരുന്നതെന്ന് സി പി എം വിശ്വസിക്കുന്നു. കോന്നിയിൽ സുരേന്ദ്രനെ പിന്തുണക്കുന്ന പെരുന്ന വട്ടിയൂർക്കാവിൽ കോൺഗ്രസ്സിനെ പിന്തുണക്കുന്നു.ഇത് ഇരട്ടത്താപ്പാണെന്നാണ് സി പി എം പക്ഷം. സുകുമാരൻ നായരെ തീർത്തും പ്രതിരോധിക്കാനും പ്രകോപിപ്പിക്കാനുമാണ് കോടിയേരി ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. അത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിശ്വാസം. സുകുമാരൻ നായരോട് എതിർപ്പുള്ളവർ പെരുന്ന നേതൃത്വത്തിലുമുണ്ട്. അവരെ തങ്ങൾക്കൊപ്പം നിർത്താമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha