Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വാശിയേറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഒരുമാസത്തിലേറെ നീണ്ടുനിന്ന ചൂടിയേറിയ പ്രചാരണത്തിനാണ് കൊടിയിറങ്ങുന്നത്

19 OCTOBER 2019 04:23 PM IST
മലയാളി വാര്‍ത്ത

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വാശിയേറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഒരുമാസത്തിലേറെ നീണ്ടുനിന്ന ചൂടിയേറിയ പ്രചാരണത്തിനാണ് കൊടിയിറങ്ങുന്നത്. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസം. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. എം.എല്‍.എ മരിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരത്തും എം.എല്‍.എമാര്‍ പാര്‍ലമെന്റ് അംഗങ്ങളായതോടെ വട്ടിയൂര്‍ക്കാവിലും അരൂരിലും എറണാകുളത്തും കോന്നിയുലും ആണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഫലം നിയമസഭയില്‍ ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ എന്‍.ഡി.എയ്‌ക്കോ നിര്‍ണായകമല്ലെങ്കിലും രാഷ്ട്രീയമായി മൂന്ന് മുന്നണികള്‍ക്കും പ്രധാനപ്പെട്ടതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ ഉജ്ജ്വല വിജയവും പാലായിലെ കനത്ത പരാജയവും കടന്നാണ് അഞ്ചിടത്ത് അംഗത്തിനിറങ്ങിയത്. മാര്‍ക്ക്ദാന വിവാദവും വോട്ടുകച്ചവടവും സജീവ ചര്‍ച്ചയായ പ്രചരണത്തില്‍ എന്‍.എസ്.എസ് നേതൃത്വം സര്‍ക്കാരിനെതിരെ തുറന്നടിക്കുക കൂടി ചെയ്തതോടെ എല്‍.ഡി.എഫിന് കനത്ത ആഘാതമായി. സമദൂരത്തില്‍ നിന്ന് ശരിദൂര നിലപാട് എന്‍.എസ്.എസ് സ്വീകരിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. ബി.ജെ.പി നേതാവ് ഒ. രാജഗോപാലും ശരിദൂരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സമുദായ സംഘടനകള്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ താരാതരമായി ഓരോ സിദ്ധാന്തങ്ങള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

എന്‍.എസ്.എസിന് ശക്തമായ അടിത്തറയുള്ള വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫും എസ്.എന്‍.ഡി.പിക്ക് വേരുള്ള കോന്നിയിലും അരൂരിലും യു.ഡി.എഫിനും അടിപതറുമോ എന്ന് ആശങ്കയുണ്ട്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രധാന നേതാക്കള്‍ വിവിധ മണ്ഡങ്ങളില്‍ കൂടുതല്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് വേണ്ടി മന്ത്രിമാര്‍ തന്നെ നേരിട്ടിറങ്ങി. യു.ഡി.എഫ് ക്യാമ്പിന് ആവേശമായി എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ സജീവമായിരുന്നു. കുമ്മനം രാജശേഖരന്‍ തന്നെയായിരുന്നു ബി.ജെ.പിയുടെ താര പ്രചാരകന്‍. സുരേഷ് ഗോപിയും വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തി.

എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്ന് തെളിയിക്കാന്‍ അഞ്ചിടത്തും വിജയിക്കണം. പാലായിലെ നാണക്കേടില്‍ നിന്ന് രക്ഷപെടാന്‍ യു.ഡി.എഫിനും അത് തന്നെ വേണം. എന്‍.ഡി.എ ആകട്ടെ വട്ടിയൂര്‍ക്കാവും കോന്നിയും മഞ്ചേശ്വരവുമാണ് ലക്ഷ്യമിടുന്നത്. രണ്ടിടത്തും ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയും എന്‍.ഡി.എയ്ക്കുണ്ട്. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും ത്രികോണ മത്സരം തന്നെയാണ്. മൂന്നിടത്തും ശബരിമല പ്രധാന പ്രചരണ വിഷയം തന്നെ. കാരണം ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളാണിവ. ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലമായ എറണാകുളത്ത് ശബരിമലയും ആചാര വിഷയങ്ങളും ചര്‍ച്ചയേ ആയില്ല. പതിവില്‍ നിന്ന് വ്യത്യസ്തമായി സാമുദായിക സംഘടനകള്‍ നേരിട്ട് തെരഞ്ഞെടുപ്പിനിറങ്ങി എന്ന പ്രത്യേകതയുണ്ട് ഇത്തവണ. അതിനെ കേരളത്തിന്റെ മതേതരമനസ്സ് എങ്ങനെ വിലയിരുത്തുമെന്നുള്ള കാര്യംകൂടി ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends