ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയല്ല; മാര്‍ക്ക് ദാന വിവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍

മാര്‍ക്ക് ദാന വിവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ല, സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. വെറും ആരോപണമല്ല. വസ്തുതയാണ് പറഞ്ഞത്. കെ.ടി. ജലീല്‍ പറഞ്ഞു. ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയല്ലെന്നും ജലീല്‍ പ്രതികരിച്ചു.
സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല. പ്രതിപക്ഷ ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്നും അദേഹം പറഞ്ഞു. തന്നെ ഉത്തരവാദിയാക്കുന്നതിലെ ഗൂഢോദ്ദേശ്യം മനസിലാകുന്നില്ല. സര്‍വകലാശാല അധികൃതരുടെ കുറ്റം തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും അദേഹം പറഞ്ഞു.
ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ നടന്ന ദിവസം അദേഹം ഡല്‍ഹിക്ക് പോയത് അസ്വാഭാവികമാണെന്നും ജലീല്‍ ആരോപിച്ചിരുന്നു.
അതേസമയം ജലീലിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല വീണ്ടും രംഗത്തെത്തിയിരുന്നു. മാര്‍ക്ക് ദാന ആരോപണം നേരിടുന്ന കെ.ടി. ജലീല്‍ രാജിവെയ്ക്കണം. മന്ത്രിയായി തുടരാനാവില്ല. മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























