Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പുറത്തിറങ്ങിയ സര്‍വ്വീസസിലും എന്‍.എസ്.എസ് എല്‍.ഡി.എഫിനും സര്‍ക്കാരിനും എതിരായ നിലപാട് ആവര്‍ത്തിക്കുന്നു

19 OCTOBER 2019 04:57 PM IST
മലയാളി വാര്‍ത്ത

ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പുറത്തിറങ്ങിയ സര്‍വ്വീസസിലും എന്‍.എസ്.എസ് എല്‍.ഡി.എഫിനും സര്‍ക്കാരിനും എതിരായ നിലപാട് ആവര്‍ത്തിക്കുന്നു. സമുദായം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഈശ്വരവിശ്വാസത്തിന്റെയും ആചാര അനുഷ്ഠാനങ്ങളുടെയും സംരക്ഷണം സംബന്ധുച്ചുള്ളതാണെന്ന് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ശബരിമയിലെ യുവതീപ്രവേശനം പ്രധാനപ്പെട്ടതാണ് അവയുടെ സംരക്ഷണത്തിനായി വിശ്വാസികള്‍ക്കൊപ്പമാണ് എന്‍.എസ്.എസ് നിലകൊള്ളുന്നത്. സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ പടപൊരുതിയ സാമൂഹ്യപരിഷ്‌ക്കര്‍ത്താവാണ്. ഈശ്വരവിശ്വാസവും ആചാര അനുഷ്ഠാനങ്ങളും നിലനില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. മത- സമുദായിക സൗഹാര്‍ദ്ദം നിലനില്‍ക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനെയാണ് നമ്മളും പിന്തുടരേണ്ടതെന്നും മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നു.

യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടത് മുന്നണിയും വിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. കേന്ദ്രസര്‍ക്കാരാകട്ടെ വിശ്വാസം സംരക്ഷിക്കുന്നതിന് ആത്മാര്‍ത്ഥമായ യാതൊരു നടപടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാനത്തിന്റെ പേര് പറഞ്ഞ്, രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളില്‍ സവര്‍ണ്ണ- അവര്‍ണ്ണ ചേരിതിരിവ് ഉണ്ടാക്കിയും മുന്നാക്ക-പിന്നാക്ക വിഭാഗീതയ വളര്‍ത്തിയും ജാതീയമായി ജനങ്ങളെ വേര്‍തിക്കുകയാണ് - വിജയദശമി സന്ദേശത്തില്‍ പറഞ്ഞ അതേനിലപാട് തന്നെയാണ് ഒക്ടോബര്‍ അവസാനം പുറത്തിറങ്ങിയ സര്‍വ്വീസസിലും എന്‍.എസ്.എസ് ആവര്‍ത്തിക്കുന്നത്. അതിനര്‍ത്ഥം എല്‍.ഡി.എഫിനെയും ബി.ജെ.പിയേയും ഉപതെരഞ്ഞെടുപ്പുകളില്‍ യാതൊരു കാരണവശാലും പിന്തുണയ്ക്കില്ലെന്നാണ്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 42 ശതമാനം നായര്‍ വോട്ടാണ് ഉള്ളത്. അവിടെ സമുദായ അംഗവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.മോഹന്‍കുമാറിനെ വിജയിപ്പിക്കാന്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാര്‍ ആഹ്വാനം ചെയ്തിരുന്നു. അതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും തെളിവില്ലാത്ത കാരണത്താല്‍ നടപടി എടുത്തില്ല. എന്‍.എസ്.എസിന് തെരഞ്ഞെടുപ്പില്‍ എന്ത് നിലപാടും സ്വീകരിക്കാമെന്നും രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടതിനുള്ള മറുപടി കൂടിയാണ് മുഖപ്രസംഗത്തിലെ നിലപാട്. ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍.എസ്.എസ് ശരിദൂര നിലപാടാണ് സ്വീകരിക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശരിദൂര നിലപാട് സ്വീകരിച്ച്, എല്‍.ഡി.എഫിനൊപ്പമായിരുന്നു എന്‍.എസ്.എസ്. അന്ന് യു.ഡി.എഫ് പരാതി പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നത്. കോന്നിയിലും അരൂരും എറണാകുളത്തും എന്‍.എസ്.എസിന് വോട്ടുകളുണ്ട്. അവിടങ്ങളിലെല്ലാം ശരിദൂരനിലപാടാണ് എടുത്തിരിക്കുന്നത്. ശബരിമല സുപ്രീംകോടതി വിധി തിടുക്കപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതാണ് എന്‍.എസ്.എസിനെ ചൊടിപ്പിച്ചത്. അതിന് മുമ്പ് യു.ഡി.എഫുമായി അകന്ന് കഴിഞ്ഞിരുന്ന എന്‍.എസ്.എസ് പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായല്ലെങ്കിലും യു.ഡി.എഫിനൊപ്പം എന്‍.എസ്.എസ് നിന്നു. അങ്ങനെയാണ് 20ല്‍ 19 സീറ്റ് യു.ഡി.എഫിന് നേടാനായത്. ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമോ? കാത്തിരിക്കാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends