Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ നടത്തിയ വാര്‍ത്താസമ്മേളനം ചീറ്റിപ്പോയി

19 OCTOBER 2019 04:41 PM IST
മലയാളി വാര്‍ത്ത

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ നടത്തിയ വാര്‍ത്താസമ്മേളനം ചീറ്റിപ്പോയി. ഉപതിരഞ്ഞെടുപ്പ് കലാശക്കൊട്ടു ദിവസം വാര്‍ത്താസമ്മേളമെന്ന് പറഞ്ഞ് അച്ചന്മാര്‍ വന്നപ്പോള്‍ സഭയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുമെന്നാണ് എല്ലാവരും കരുതിയത്. തലസ്ഥാനത്ത് പത്രപ്രവര്‍ത്തകയൂണിയന്റെ കേസരി സ്മാരക ഹാളില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത് ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ ഫാ. കെ.കെ. ഗീവര്‍ഗീസും ഫാ. കെ.കെ. തോമസും പിന്നെ അഡ്വ. ഡാനിയും. ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരുന്ന ദിവസം സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഓടിയിരുന്ന ചാനല്‍ ക്യാമറകളെ അടിയന്തരം പറഞ്ഞ് വിളിച്ചുവരുത്തിയതായിരുന്നു.

സഭാ നിലപാട് ചോദിച്ചപ്പോള്‍, 'എന്റെ വ്യക്തിപരമായ നിലപാട് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ്. അത് ചെയ്യുകയും ചെയ്യും.'
മാധ്യമ പ്രവര്‍ത്തകന്‍: 'അച്ചന്റെ നിലപാടല്ല, സഭയുടെ നിലപാട് പറയണം.'
അച്ചന്‍: 'അത് എനിക്കറിയില്ല, ഞാന്‍ പറഞ്ഞത് എന്റെ നിലപാടാണ്.'
മാധ്യമ പ്രവര്‍ത്തകന്‍: 'വിശ്വാസികള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് സഭയുടെ നിലപാട്?'
അച്ചന്‍: 'അത് സഭയുടെ ഔദ്യോഗിക വക്താവ് ഫാ. കോനാട്ട് അച്ചന്‍ പറഞ്ഞിട്ടുണ്ട് സഭയെ സഹായിച്ചവരെ സഭ സഹായിക്കണം എന്ന്. ഞാന്‍ പറഞ്ഞത് എന്റെ നിലപാടാണ്...'

നിലപാട് സംബന്ധിച്ച തര്‍ക്കം മുറുകിയപ്പോള്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു: 'അച്ചോ, തിരുവനന്തപുരം ഭദ്രാസനാധിപന്‍ നവോത്ഥാന സമിതി സെക്രട്ടറിയായി ഇടതുപക്ഷത്താണല്ലോ. ദേവലോകം അരമനയില്‍ നിന്നുള്ള കല്പന, ബി.ജെ.പിക്ക് അനുകൂലമാണ്. അപ്പോള്‍... വോട്ട് ചെയ്യേണ്ട വിശ്വാസികള്‍ എന്താണ് ചെയ്യേണ്ടത്?' ഓര്‍ക്കാപ്പുറത്തെ ചോദ്യം വന്നപ്പോള്‍ ഫാ. ഗീവര്‍ഗീസ് നിന്നു വിയര്‍ത്തു. തനിക്ക് രാഷ്ട്രീയം അറിയില്ലെന്നും രാഷ്ട്രീയക്കളികള്‍ അറിയില്ലെന്നും വാര്‍ത്താസമ്മേളത്തിന്റെ തുടക്കത്തിലും നടുക്കത്തിലുമൊക്കെ നൂറുവട്ടം പറഞ്ഞതാണെന്നും ആവര്‍ത്തിച്ചു.

ഈ കോലാഹലത്തിനെല്ലാമിടയില്‍ വേദിയിലിരുന്ന ആമുഖക്കാരന്‍ അഡ്വ. ഡാനി ആരെന്ന് ആരോ ഒരു ചോദ്യം ചോദിച്ചു. അത് തനിക്കറിയില്ലെന്നും, തിരുവനന്തപുരത്ത് കാരനായതു കൊണ്ട് ഡാനിയെ അറിയില്ലെന്ന് അച്ചന്‍ പ്രതികരിച്ചു. ചോദിച്ചും പറഞ്ഞും വന്നപ്പോള്‍ ഈ അഭിഭാഷകമായ ഡാനി, ബി.ജെ.പി യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹിയാണ്! അതോടെ, കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം, ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക നിലപാടെന്ന മട്ടില്‍ ബി.ജെ.പി അനുകൂല വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച് വിശ്വാസികളെ കണ്‍ഫ്യൂഷനില്‍ ആക്കാനുള്ള ഗൂഢതന്ത്രം ചീറ്റിപ്പോവുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends